കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാ ഫൈസൽ വീണ്ടും സർവീസിലേക്ക്? പാർട്ടി വിട്ടത് ഡോവലുമായി സംസാരിച്ച ശേഷം, അണിയറയിൽ പുതിയ നീക്കം?

Google Oneindia Malayalam News

ശ്രീനഗർ: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പായി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി സംസാരിച്ചിരുന്നതായി റിപ്പോർട്ട്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. താൻ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ സൂചനകൾ ഞായറാഴ്ച തന്നെ ഫൈസൽ നൽകിയിരുന്നു.

'ഗിരിപ്രഭാഷണം നടത്തിയ പിണറായി, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം''ഗിരിപ്രഭാഷണം നടത്തിയ പിണറായി, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് അങ്ങയുടെ ആപ്തവാക്യം'

ട്വിറ്ററിൽ നിന്ന് പാർട്ടിയുടെ പദവികൾ സംബന്ധിച്ച വിവരങ്ങളും നീക്കിയിരുന്നു. രാഷ്ട്രീയ പദവികൾ ഉപേക്ഷിച്ച് സിവിൽ സർവീസിലേക്ക് തന്നെ തിരിച്ച് പോകുവാനാണ് ഷാ ഫൈസൽ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ദില്ലിയിലെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരുന്നതായി അദ്ദേഹം ഇതിനിടെ മാധ്യമങ്ങളോട് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

shah-faesal

Recommended Video

cmsvideo
Will Do Asset Recovery Like UP: Karnataka Minister After Bengaluru Clash | Oneindia Malayalam

ദില്ലിയിലെ ഉന്നത ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. അജിത് ഡോവലുമായി സംസാരിച്ചത് സിവിൽ സർവീസിലേക്ക് തിരികെ വരുന്നതിനെക്കുറിച്ചാണെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് അജിത് ഡോവലിൽ നിന്നും പ്രതികരണം ലഭ്യമല്ല. മുൻ ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായി താൻ സംവദിക്കുന്നതിൽ തെറ്റില്ലെന്നാണ് ഷാ ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞത്.

2010ലെ സിവിൽ സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാമനായി വിജയിച്ചയാളാണ് ഷാ ഫൈസൽ. എന്നാൽ കശ്മീരിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളിലും മുസ്ലിം ജനതയോട് തുടരുന്ന വിവേചനത്തോടും പ്രതിഷേധിച്ച് 2019 ജനുവരിയിലാണ് ഫൈസൽ ഐഎഎസ് പദവി രാജി വെച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിൽ കന്നിയങ്കം കുറിക്കുന്നത്. എന്നാൽ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല താനെന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും പാർട്ടി നേതൃത്വത്തോടും ഷാ ഫൈസൽ ആവശ്യപ്പെട്ടിരുന്നു.

English summary
Shah Faesal plans to return service after quit party hints are like that
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X