കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖിനുള്‍പ്പടെ 5 താരങ്ങള്‍ക്ക് കോടതി നോട്ടീസ്

  • By Aswathi
Google Oneindia Malayalam News

ഭോപ്പാല്‍: താരങ്ങളുടെ കഷ്ടകാലം തീരുന്നില്ല. ഒന്നിനു പിറകെ ഒന്നായി കേസുകള്‍ മാത്രം. ഇത്തവണ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിനാണ് ബോളിവുഡിലെ അഞ്ച് സൂപ്പര്‍സ്റ്റാറുകള്‍ക്ക് മധ്യപ്രദേശ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മദ്യക്കമ്പനികളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിലൂടെ സംസ്ഥാനത്തെ എക്‌സൈസ് നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

കിങ് ഖാന്‍ ഷൂരൂഖിനുള്‍പ്പടെ അഞ്ച് പ്രമുഖ താരങ്ങള്‍ക്കാണ് കോടതി നോട്ടീസ്. സെയ്ഫ് അലി ഖാന്‍, സുനില്‍ ഷെട്ടി, അജയ്‌ദേവ്ഗണ്‍, മനോജ് ബാജ്‌പേയ്, എന്നിവരോടാണ് മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Shah Rukh Khan

താരങ്ങളെക്കൂടാതെ മൂന്ന് ഡിസ്ലറികളുടെ മാനേജിംഗ് ഡയറക്ടര്‍മാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആറാഴ്ചയ്ക്കുള്ളില്‍ വിശദീകരണം അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. അവ്‌ഡേഷ് ബദോറിയ എന്നയാളാണ് മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.

അതേ സമയം താരങ്ങള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വൈമനസ്യം കാണിച്ചുവെന്ന് അവ്‌ഡേഷ് ബദോറി ആരോപിച്ചു. മദ്യക്കമ്പനികളുടെ പരസ്യങ്ങളില്‍ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും ഗ്വാളിയര്‍ പൊലീസ് സൂപ്രണ്ടിനോടും ഹൈക്കോടതി നേരത്തെ വിശദീകരണം ചോദിച്ചിരുന്നു.

English summary
Madhya Pradesh high court on Thursday issued notices to five Bollywood stars for alleged violation of state excise Act by promoting liquor brands in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X