Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വിരുദ്ധനല്ലെന്ന് ഷാരൂഖ് ഖാന്‍

മുംബൈ: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാണ് താന്‍ എന്ന അഭ്യൂഹങ്ങളെ നിഷേധിച്ച് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ രംഗത്ത്. മോദി നയിച്ച എന്‍ ഡി എ ഭൂരിപക്ഷം നേടിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിനെ തുടര്‍ന്നാണ് ഷാരൂഖ് മോദി വിരുദ്ധനാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

എന്നാല്‍ ആ ട്വീറ്റ് തന്റെയല്ലെന്നും താന്‍ മോദിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഷാരൂഖ് ഖാന്‍ പറയുന്നത്. ശരിക്കും ഇന്ത്യന്‍ ജനധിപത്യത്തെ പുകഴ്ത്തിയും ജയിച്ച കക്ഷികളെ അഭിനന്ദിച്ചുമാണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ശക്തവും ക്രിയാത്മകവുമായ ഒരു സര്‍ക്കാരിന് വേണ്ടി ഉറ്റുനോക്കുന്നു എന്നും ഷാരൂഖ് ഖാന്‍ എഴുതി.

shahrukh-khan

എന്നാല്‍ മോദി പ്രധാനമന്ത്രിയായാല്‍ താന്‍ ഇന്ത്യ വിടും എന്ന ഫേക്ക് സന്ദേശമാണ് ഷാരൂഖ് ഖാന്റെ പേരില്‍ പ്രചരിച്ചത്. കെ ആര്‍ കെ എന്ന പേരില്‍ ട്വിറ്ററില്‍ പ്രശസ്തനായ ടി വി നടന്‍ കമാല്‍ ആര്‍ ഖാന്‍ താന്‍ ഇന്ത്യ വിടുകയാണ് എന്ന് പറഞ്ഞ് ഇട്ട പോസ്റ്റില്‍ ഷാരൂഖ് ഖാന്റെ പേര്‍ പരമാര്‍ശിച്ചിരുന്നു.

പറഞ്ഞത് പോലെ ഞാന്‍ ഇന്ത്യ വിടുന്നു. ഷാരൂഖ് ഖാനും മറ്റുള്ളവരും അവരുടെ വാക്ക് പാലിക്കുമോ എന്ന് എനിക്കറിയില്ല. എന്തായാലും ഞാന്‍ എന്നെന്നേക്കുമായി ഇന്ത്യ വിടുകയാണ് - ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി കൂടിയായ കമാല്‍ ട്വിറ്ററില്‍ പറഞ്ഞു.

മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ സജീവമായ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. 76 ലക്ഷത്തില്‍പ്പരം ഫോളേവേഴ്‌സുണ്ട് ട്വിറ്ററില്‍ ഷാരൂഖ് ഖാന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+