വിമര്‍ശനങ്ങള്‍ കൊണ്ട് തലവേദനയായി, ഒടുവില്‍ ഷാരൂഖ് ഖാന്‍ മാപ്പു പറഞ്ഞു!
അസഹിഷ്ണുത എന്ന പരാമര്‍ശത്തിലൂടെ രാജ്യത്ത് പ്രതിഷേധത്തിനു തിരികൊളുത്തിയ പ്രശസ്ത താരം ഷാരൂഖ് ഖാന്‍ ഒടുവില്‍ മാപ്പു പറഞ്ഞു. ഒട്ടേറെ വിമര്‍ശനങ്ങള്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അസഹിഷ്ണുത എന്ന പരാമര്‍ശത്തിലൂടെ ഷാരൂഖിനെ രാജ്യദ്രോഹിയായി വരെ ചിലര്‍ മുദ്ര കുത്തി.
വിമര്‍ശനങ്ങള്‍ കൊണ്ട് തലവേദനയായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒടുവില്‍ ക്ഷമ ചോദിക്കേണ്ട അവസ്ഥ വരെയെത്തി. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് ഷാരൂഖ് ക്ഷമ ചോദിച്ചത്. ഇന്ത്യയില്‍ നിന്ന് ഞാനിതുവരെ അസഹിഷ്ണുത നേരിട്ടില്ലെന്ന് ഷാരൂഖ് പറയുന്നു.

ഒടുവില്‍ ക്ഷമ ചോദിച്ചു
പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കൊടുവില്‍ പ്രശസ്ത താരം ഷാരൂഖ് ഖാന്‍ മാപ്പു പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഞാനിതുവരെ അസഹിഷ്ണുത നേരിട്ടില്ലെന്ന് ഷാരൂഖ് പറയുന്നു.

പരാതിപ്പെട്ടിട്ടില്ല
അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഇതുവരെ ആര്‍ക്കുമുന്നിലും പരാതിപ്പെട്ടിട്ടില്ലെന്നും ഷാരൂഖ് പറയുന്നു.

ദില്‍വാലെയുടെ റിലീസ് പ്രശ്‌നം
രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ ഷാരൂഖിന്റെ പുതിയ ചിത്രം ദില്‍വാലെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് ഒട്ടേറെപേര്‍ രംഗത്തുവന്നിരുന്നു. ദില്‍വാലെയുടെ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് അസഹിഷ്ണുത എന്ന പ്രസ്താവന ഷാരൂഖ് പിന്‍വലിച്ചത്.

ഇതു തന്ത്രമല്ല
ദില്‍വാലെ എന്ന ചിത്രം വെള്ളിയാഴ്ച ഇറങ്ങാനിരിക്കെയാണ് ഷാരൂഖിന്റെ ഈ പരാമര്‍ശം. തന്റെ സിനിമ റിലീസ് ചെയ്യുന്നതുമൂലമല്ല ഈ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു. ഇനി അങ്ങനെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറയുന്നു.

രാജ്യസ്‌നേഹം
രാജ്യസ്‌നേഹം ആരുടെ മുന്നിലും തെളിയിക്കേണ്ടതില്ലെന്ന് ഷാരൂഖ് നേരത്തെ പറഞ്ഞിരുന്നു. അന്നും പ്രസ്താവന പിന്‍വലിക്കാന്‍ ഷാരൂഖ് തയ്യാറായിരുന്നില്ല.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications