കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദങ്ങള്‍ തുണയായി; ഷാരൂഖ് ഖാന്‍ നരേന്ദ്ര മോദിയെ തോല്‍പ്പിച്ചു!

  • By Muralidharan
Google Oneindia Malayalam News

പാകിസ്താന്‍ ഏജന്റാണ് എന്നും പാകിസ്താനിലേക്ക് നാടുകടത്തണം എന്നും മറ്റുമുള്ള ബി ജെ പി നേതാക്കളുടെ പ്രസ്താവനകള്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന് തുണയായി. സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും ഷാരൂഖിന് പിന്തുണയുമായി എത്തി. കഴിഞ്ഞില്ല, മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സാക്ഷാല്‍ നരേന്ദ്ര മോദിയെ തന്നെ പിന്തള്ളിയിരിക്കുകയാണ് ഷാരൂഖ് ഇപ്പോള്‍.

<strong>സോറി ബിജെപീ, ഈ ഷാരൂഖ് ഖാൻ നിങ്ങൾ കരുതുന്ന ആളല്ല!</strong>സോറി ബിജെപീ, ഈ ഷാരൂഖ് ഖാൻ നിങ്ങൾ കരുതുന്ന ആളല്ല!

ട്വിറ്ററില്‍ ഏറ്റവും അധികം ഫോളോവേഴ്‌സ് ഉള്ള രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഷാരൂഖ് ഖാന്‍. അമിതാഭ് ബച്ചനാണ് ഒന്നാം സ്ഥാനത്ത്. 17.6 മില്യണ്‍ പേരാണ് ട്വിറ്ററില്‍ ബിഗ് ബിയെ ഫോളോ ചെയ്യുന്നത്. 15.8 മില്യണ്‍ ആളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നുണ്ട്. മോദിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബോളിവുഡ് താരമായ ഖാന്‍ രണ്ടാം സ്ഥാനത്തെത്തിയത്.

shah-modi

2010 ജനുവരി മൂന്നിനാണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്. ട്വിറ്ററില്‍ വളരെയധികം ആക്ടീവായ സെലിബ്രിറ്റികളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. ആരാധകര്‍ക്ക് വേണ്ടി ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചും പ്രധാന സംഭവങ്ങളില്‍ അഭിപ്രായം പറഞ്ഞും മറ്റുമാണ് ഷാരൂഖ് ഖാന്‍ ഈ അക്കൗണ്ട് ഉപയോഗിച്ചുപോരുന്നത്. അതിനിടയിലാണ് ബി ജെ പി നേതാക്കളുടെ വകയായി ഇപ്പോഴത്തെ ഈ വിവാദം.

English summary
Bollywood superstar Shah Rukh Khan who's in the midst of a controversy after his comment on 'Intolerance in India' has reached a milestone of 16 million fan following on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X