• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഷാരൂഖ് ഖാന്റെ മകള്‍ക്ക് നേരെ സൈബര്‍ ആക്രമണം.... ബിക്കിനിയിട്ടതിന് തെറിവിളിച്ച് സോഷ്യല്‍ മീഡിയ

ദില്ലി: സോഷ്യല്‍ മീഡിയ അടുത്തിടെയായി വലിയ രീതിയിലുള്ള തെറിവിളികള്‍ സെലിബ്രിറ്റികള്‍ക്ക് നേരെ നടത്തുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അടുത്തിടെ ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ക്ക് നേരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും സൈബര്‍ ആക്രമണത്തിനിരയായിരിക്കുകയാണ്. കടുത്ത രീതിയിലുള്ള ആക്രമണങ്ങളാണ് ഇവര്‍ക്ക് നേരെ നടക്കുന്നത്. അവധിക്കാല ആഘോഷങ്ങളുടെ ചിത്രം സുഹാന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനാണ് ഇപ്പോള്‍ ആക്രമണം നേരിട്ടിരിക്കുന്നത്.

ബിക്കിനിയിട്ട ചിത്രം സദാചാരം ലംഘിച്ചു എന്നാണ് ആരോപണം. അതേസമയം നേരത്തെ തന്നെ ഷാരൂഖ് ഖാനെതിരെ പലരീതിയിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍ ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറഞ്ഞതിന് ബിജെപി നേതാക്കളും അണികളും അദ്ദേഹത്തിന്റെ ചിത്രം ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞിരുന്നു. ദില്‍വാലെ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തിയ്യേറ്ററില്‍ പ്രശ്‌നമുണ്ടാക്കുകയും ചെയ്തിരുന്നു.

ഇറ്റലിയിലെ അവധിക്കാലം

ഇറ്റലിയിലെ അവധിക്കാലം

സൂപ്പര്‍ താരം ഷാരൂഖ് ഖാനും കുടുംബവും ഇറ്റലിയില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയപ്പോഴാണ് ചിത്രമെടുത്തത്. സുഹാന സഹോദരന്‍ അബ്‌റാം കസിന്‍സായ ആലിയ, അര്‍ജുന്‍ ചിബ്ബ എന്നിവര്‍ക്കൊപ്പമായിരുന്നു ഈ ചിത്രം. ഇതില്‍ ബിക്കിനിയിട്ടാണ് സുഹാന പ്രത്യക്ഷപ്പെട്ടത്. വളരെ വേഗത്തില്‍ ഈ ചിത്രം ട്രെന്‍ഡിങാവുകയും ചെയ്തു. എന്നാല്‍ ഈ ചിത്രം ഒരു ഫാന്‍ ക്ലബില്‍ പോസ്റ്റ് ചെയ്തതിന് ശേഷം സുഹാനയ്ക്ക് നേരെ വലിയ രീതിയിലുള്ള അസഭ്യവര്‍ഷം നടക്കുകയായിരുന്നു.

നാണമില്ലാത്തവളേ.....

നാണമില്ലാത്തവളേ.....

അങ്ങേയറ്റം നെറികെട്ട വാക്കുകളുപയോഗിച്ചാണ് സുഹാനയെ സോഷ്യല്‍ മീഡിയ അധിക്ഷേപിച്ചിരിക്കുന്നത്. നാണമില്ലാത്തവള്‍ എന്നാണ് പ്രധാന അധിക്ഷേപം. സ്വന്തം സഹോദരന് മുന്നില്‍ ഇത്തരം വസ്ത്രം അണിഞ്ഞ് നില്‍ക്കാന്‍ ഇവള്‍ക്ക് സംസ്‌കാരമില്ലേ എന്ന് വരെ ചോദ്യമുയര്‍ന്നിട്ടുണ്ട്. നീ മുസ്ലീമാണെന്ന് മറന്നുപോകരുത് എന്നാണ് ഏറ്റവും മോശപ്പെട്ട അധിക്ഷേപം. സ്വന്തം വസ്ത്രധാരണത്തില്‍ വരെ ചിലര്‍ മതത്തെ കൊണ്ടുവന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാവുന്നത്.

സംസ്‌കാരത്തെ നശിപ്പിച്ചു

സംസ്‌കാരത്തെ നശിപ്പിച്ചു

രാജ്യത്തിന്റെ സംസ്‌കാരത്തെ നശിപ്പിച്ചു എന്നാണ് ഒരുത്തന്‍ കമന്റ് ചെയ്തിരിക്കുന്നത്. നിന്നെയോര്‍ത്ത് നാണക്കേട് തോന്നുന്നു. നിനക്ക് എന്ത് വേണമെങ്കിലും ചെയ്യാം. എന്നാല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ ഉള്‍ക്കൊണ്ടായിരിക്കണം അത് ചെയ്യേണ്ടത്. ഇത്തരം ചിത്രങ്ങള്‍ ഇങ്ങനെ പരസ്യമായി പോസ്റ്റ് ചെയ്യാതിരിക്കുക. നിന്റെ അച്ഛനോട് ഒരു ബഹുമാനമുണ്ട് എനിക്ക്. ഇത്തരമൊരു സംഭവം സുഹാനയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ സുഹാന പ്രതികരിച്ചിട്ടില്ല.

ഇതാദ്യമായിട്ടല്ല.....

ഇതാദ്യമായിട്ടല്ല.....

സുഹാന ഇത് ആദ്യമായിട്ടല്ല സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത്. നേരത്തെ അച്ഛന്‍ ഷാരൂഖ്ഖാനെ ഉമ്മ വെക്കുന്ന ചിത്രം സുഹാന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അന്ന് വൃത്തിക്കെട്ട ചിത്രം എന്നാണ് പലരും ഇതിനെ പറഞ്ഞത്. ഒരാളെ ഉമ്മ വെക്കാന്‍ നിനക്ക് നാണവും മാനവുമില്ലേ എന്നും വിമര്‍ശനമുണ്ടായിരുന്നു. അതേസമയം ഷാരൂഖ് ഖാന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇത്തരത്തില്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഗൗരി ഖാന്‍ സ്വന്തം അമ്മയുടെയും സുഹാനയുടെയും ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ പലരും ഇവരുടെ മേക്കപ്പിനെ കുറിച്ച് അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. മകള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയോ എന്ന് പോലും പരിഹാസമുണ്ടായിരുന്നു.

ആമിര്‍ഖാനും രക്ഷയില്ല

ആമിര്‍ഖാനും രക്ഷയില്ല

ആമിര്‍ ഖാനും മകള്‍ ഇറയും തമ്മിലുള്ള ചിത്രവും ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിനിരയായിരുന്നു. പിതാവിന്റെ ദേഹത്ത് കയറിയിരിക്കാന്‍ നാണമില്ലേ ഇവള്‍ക്കെന്നായിരുന്നു അന്ന് പലരും ആരോപിച്ചിരുന്നത്. അശ്ലീല ചിത്രം കാണുന്നത് പോലെയുണ്ട് എന്നായിരുന്നു കമന്റുകള്‍ വന്നിരുന്നത്. അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം കാണിക്കുന്ന മനോഹര ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇതിനെ ലൈംഗികതയുമായി കൂടിയിണക്കാനാണ് സൈബര്‍ ആക്രമണം നടത്തുന്നവര്‍ശ്രമിച്ചത്. റംസാന്‍ മാസത്തില്‍ ഇത്തരം വൃത്തിക്കെട്ട ചിത്രങ്ങള്‍ മതത്തെ അപമാനിക്കും എന്ന് വരെ തീവ്രവാദികള്‍ ആരോപിച്ചിരുന്നു.

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ഇനി എഴുതില്ല.... കിംഗിലെ സംഭാഷണത്തില്‍ തെറ്റിപ്പോയെന്ന് രഞ്ജി പണിക്കര്‍

എഎംഎംഎ ചിലരുടെ കയ്യിലൊതുങ്ങിയ മാഫിയാ സംഘം! പുതിയ വിവാദത്തിന് തിരി കൊളുത്തി ഷമ്മി തിലകൻ

English summary
Shah Rukh Khan's Daughter Suhana Gets Trolled for This Bikini-clad Photo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X