കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ആയതിന്റെ പേരില്‍ ഷാറൂഖ് ഖാനെ വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

Google Oneindia Malayalam News

ലോസ് ആഞ്ജലിസ്: ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാന് വീണ്ടും അമേരിക്കന്‍ വിമാനത്താവളത്തില്‍ അവഹേളനം. ലോസ് ആഞ്ജലിസ് വിമാനത്താവളത്തില്‍ ഷാറൂഖിനെ മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.

ഷാറൂഖ് ഖാന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ഷാറൂഖ് ഒറ്റക്കായിരുന്നില്ല അമേരിക്കയിലേക്ക് പോയത്, മക്കളായ സുഹാനയും ആര്യനും കൂടെ ഉണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഷാറൂഖ് ഖാനെ വീണ്ടും വീണ്ടും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ തടഞ്ഞുവയ്ക്കുന്നത്? അദ്ദേഹം ഒരു മുസ്ലീം ആയതുകൊണ്ടാണോ?

(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected])

അമേരിക്കയില്‍

അമേരിക്കയില്‍

കുട്ടികള്‍ക്കൊപ്പം അമേരിക്ക സന്ദര്‍ശിയ്ക്കുകയായിരുന്നു ഷാറൂഖ് ഖാന്‍. ലോസ് ആഞ്ജലിസ് വിമാനത്താവളത്തില്‍ മണിക്കൂറുകളോളം ഷാറൂഖിനെ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

സുരക്ഷയുടെ പേരില്‍

സുരക്ഷയുടെ പേരില്‍

രാജ്യ സുരക്ഷയുടെ പേരിലാണ് ഈ തടഞ്ഞുവയ്ക്കലും പരിശോധനയും ചോദ്യം ചെയ്യലും എല്ലാം. പക്ഷേ എന്തിന് മുസ്ലീം നാമധാരികളെ മാത്രം?

മക്കള്‍

മക്കള്‍

മക്കളായ സുഹാനയും ആര്യനും ഷാറൂഖിനൊപ്പം ഉണ്ടായിരുന്നു. ഇവരേയും മണിക്കൂറുകളോളം തടഞ്ഞുവച്ചു.

സുരക്ഷ ഓക്കെ...

സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നീക്കങ്ങളേയും താന്‍ അംഗീകരിക്കുന്നു എന്നാണ് ഷാറൂഖ് ട്വീറ്റ് ചെയ്തത്. പക്ഷേ ഇത് പലപ്പോഴും ആവര്‍ത്തിയ്ക്കുന്നു എന്നതാണ് ദു:ഖകരം.

പലതവണ

പലതവണ

ഷാറൂഖിനെ ആദ്യമായിട്ടല്ല അമേരിക്കന്‍ വിമാനത്താവളത്തില്‍ തടയുന്നത്. 2009 ലും 2012 ലും ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഷാറൂഖിന് സമാന അനുഭവം ഉണ്ടായിട്ടുണ്ട്.

വേള്‍ഡ് ട്രേഡ് സെന്റര്‍

വേള്‍ഡ് ട്രേഡ് സെന്റര്‍

2001 സെപ്തംബര്‍ 11 ന് അല്‍ ഖ്വായ്ദ് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ ഇസ്ലാം ഭയം ശക്തമായത്. അതിന് ശേഷം പല പ്രമുഖര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എപിജെ അബ്ദുള്‍ കലാമിനെ

എപിജെ അബ്ദുള്‍ കലാമിനെ

അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് വരെ അമേരിക്കന്‍ വിമാനത്താവളത്തില്‍ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

ബോളിവുഡ് താരങ്ങള്‍ക്ക്

ബോളിവുഡ് താരങ്ങള്‍ക്ക്

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ആമിര്‍ ഖാനും ജോണ്‍ എബ്രഹാമിനും അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പോക്കെമോന്‍

എന്തായാലും വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കപ്പെട്ട സമയത്ത് ഷാറൂഖ് ഖാന് അല്‍പം പോലും ബോറടിച്ചിട്ടില്ല. കാരണം അദ്ദേഹം പോക്കെമോന്‍ കളിയ്ക്കുകയായിരുന്നു. ഇതും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

അമേരിക്കയുടെ ഭയം

അമേരിക്കയുടെ ഭയം

ആളുകളെ തിരിച്ചറിയാതെ അമേരിക്ക നടത്തുന്ന ഇത്തരം നടപടികള്‍ തികച്ചും ഭയം കൊണ്ട് മാത്രമാണോ? അതോ നമ്മളെ പോലുള്ളവരെ ഇങ്ങനെയൊക്കെ പരിഗണിച്ചാല്‍ മതി എന്ന് കരുതിയിട്ടാണോ...?

English summary
Actor Shah Rukh Khan was detained at Los Angeles airport by the US immigration department officials on Friday. The actor took to social micro-blogging site Twitter to share the news with his followers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X