Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വിറ്ററിലെ പുതിയ വീഡിയോ മെസേജിങ് ആദ്യം ഉപയോഗിച്ചത് ഷാരൂഖ് ഖാന്‍

മുംബൈ: ട്വിറ്റര്‍ പുതിയ വീഡിയോ ഫീച്ചര്‍ അവതരിപ്പിച്ചു. ട്വിറ്റര്‍ പുതിയ മൊബൈല്‍ വീഡിയോ മെസേജിങ് ആണ് രംഗത്തിറക്കിയിരിക്കുന്നത്. പുതിയ ഫീച്ചര്‍ ആദ്യം ഉപയോഗിച്ചത് നമ്മുടെ കിങ് ഖാന്‍ ഷാരൂഖ് ഖാനാണ്. ട്വിറ്റര്‍ ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് ജനങ്ങളെ അറിയിക്കുന്നത് ഷാരൂഖ് ഖാനാണ്. വീഡിയോ എടുക്കാനും എഡിറ്റ് ചെയ്ത് ഷെയര്‍ ചെയ്യാനുമുള്ള സംവിധാനം ട്വിറ്റര്‍ ബുധനാഴ്ച രാത്രിയോടെയാണ് അവതരിപ്പിച്ചത്.

ഇങ്ങനെയൊരു സംഭവം ജനങ്ങള്‍ അറിഞ്ഞതോ ബോളിവുഡിലെ കിങ് ഖാനിലൂടെയും. ഷാരൂഖ് ഇതിലൂടെ ആദ്യ സന്ദേശമിടുകയാണ് ചെയ്തത്. വീഡിയോ മെസേജിങ് സൗകര്യം യാഥാര്‍ത്ഥ്യമാക്കാന്‍ ട്വിറ്ററിനോട് നിര്‍ദ്ദേശിച്ചതും ഷാരൂഖാനാണെന്നാണ് പറയുന്നത്.

sharukkhan

ട്വിറ്റര്‍ ഓഡിയോ കാര്‍ഡ് വന്നപ്പോള്‍ അതുപയോഗിച്ച് ആദ്യമായി വോയിസ് മെസേജ് അയച്ചത് ഷാരൂഖാനാണെന്നാണ് ട്വിറ്റര്‍ ദക്ഷിണേഷ്യാ മാര്‍ക്കറ്റ് ഡയറക്ടര്‍ ഋഷി ജയറ്റ്‌ലി പറയുന്നത്. ആരാധകരുമായി സംസാരിക്കാന്‍ ഓഡിയോ, വീഡിയോ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റര്‍ ആസ്ഥാനം സന്ദര്‍ശിക്കവെ ഷാരൂഖ് ആവശ്യപ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

തന്റെ നിര്‍ദ്ദേശം പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. തന്റെ റിഹേഴ്‌സലിന്റെയും ഷൂട്ടുകളുടെയും മറ്റും വീഡിയോ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+