ഷാരൂഖ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: അടുത്തിടെ നടന്ന ഒരു മോഷണവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഞെട്ടേണ്ട, സിനിമാ നടന് ഷാരൂഖ് ഖാന് അല്ല. പതിനെട്ടുവയസുമാത്രം പ്രായമുള്ള ഒരു യുവ കള്ളനാണ് ഷാരൂഖ് ഖാന്. ഹിതേഷ് ധുരുപ് എന്ന ഇരുപത്തിയാറുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനാണ് അറസ്റ്റ്.
മല്‍വാനിയില്‍ നിന്നും മലാദിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഹിതേഷിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയശേഷം മൊബൈലുമായി ഷാരൂഖ് ഖാന് കടന്നു കളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹിതേഷ് ഉടന്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സൈബര്‍ പോലീസിന്റെ സഹായത്തോടെ പോലീസ് നടത്തി അന്വേഷണത്തിനൊടുവിലാണ് കള്ളന് പിടിയിലായത്.

മോഷണം സിനിമാസ്റ്റൈലില്‍ ആണെങ്കിലും സിനിമയിലെ യഥാര്‍ഥ നായകനെപ്പോലെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ കള്ളന് സാധിച്ചില്ല. നാട്ടുകാരുടെ സഹായത്തോടെ കള്ളനെ പോലീസ് കൈയ്യോടെ പിടികൂടുകയും ചെയ്തു. പ്രദേശത്ത് അടുത്തിടെ നടന്ന പിടിച്ചുപറിക്കേസുകളില്‍ ഷാരൂഖ് ഖാന് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
യാത്രക്കാരെ തടഞ്ഞുനിര്‍ത്തി മോഷണം നടത്തുന്നത് മുംബൈയിലെ ചിലയിടങ്ങളില്‍ പതിവായിട്ടുണ്ട്. ഇതേ തുടര്‍ന്ന് പോലീസ് പട്രോളിങ് വര്‍ധിപ്പിച്ചെങ്കിലും മോഷ്ടാക്കളെ അതൊന്നും ബാധിച്ചമട്ടില്ല. പോലീസും കള്ളന്മാരും തമ്മിലുള്ള ഒളിച്ചുകളിയാണ് ഇതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications