കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് കോടി വിലവരുന്ന വാനിറ്റി വാന്‍ ഇനി ഷാരൂഖ് ഖാന് സ്വന്തം

  • By Sruthi K M
Google Oneindia Malayalam News

സൂപ്പര്‍താരങ്ങള്‍ ലക്ഷങ്ങള്‍ വിലവരുന്ന വാഹനങ്ങള്‍ വാങ്ങി കൂട്ടുന്നത് പുതിയ അറിവല്ല. എന്നാല്‍ കോടികള്‍ വിലമതിക്കുന്ന ആഡംബര വാന്‍ സ്വന്തമാക്കിയ താരം എന്ന പേര് ഇതാദ്യമാണ്. കിംഗ് ഖാന്‍ ഷാരൂഖ് ഖാനാണ് ഇത്രയും വിലവരുന്ന വാനിറ്റി വാന്‍ സ്വന്തമാക്കിയിരിക്കുന്നത്.

നാല് കോടിയാണ് ഷാരൂഖ് ഇതിനായി ചിലവാക്കിയിരിക്കുന്നത്. സിനിമയുടെ ആവശ്യത്തിനാണ് സഞ്ചരിക്കുന്ന വീടിനെ ഷാരൂഖ് സ്വന്തമാക്കിയിരിക്കുന്നത്. മേയ്ക്കപ്പ് മുറി, മീറ്റിംഗ് മുറി, കിടപ്പുമുറി, ബാത്ത്‌റൂം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇതില്‍ ലഭ്യമാണ്.

vanityvan

നാല് മുറികളുള്ള ചെറിയൊരു വീടെന്നു വേണമെങ്കില്‍ പറയാം. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാനിറ്റി വാനാണ് ഷാരൂഖിന്റെ കൈകളില്‍ എത്തിയിരിക്കുന്നത്. പതിനാല് മീറ്റര്‍ നീളമുണ്ട് ഈ വാഹനത്തിന്. 280 സ്‌ക്വയര്‍ ഫീറ്റാണ് വാനിന്റെ ഉള്‍വിസ്തൃതി.

എല്ലാ മുറികളിലും വൈഫൈ സംവിധാനങ്ങളുമുണ്ട്. വാനിനുള്ളിലെ എല്ലാ സൗകര്യങ്ങളും ഐപാഡിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തിലാണ് ഇതിന്റെ രൂപകല്‍പ്പന എന്നതും ഇതിന്റെ പ്രത്യേകതയാണ്.

English summary
Shah rukh Khan, the King of Romance has bought himself yet another pricey vanity van worth Rs 4 crore. The vanity van is especially customised by Dilip Chhabria’s company DC Design.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X