കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് ഇരകള്‍ക്കൊപ്പം ഷാരൂഖ്, സിനിമയില്‍ അല്ല മനസും കൊണ്ട് അദ്ദേഹം കിങ് എന്ന് ആരാധകര്‍

  • By Desk
Google Oneindia Malayalam News

ബോളിവുഡിലെ കിങ് ഖാനാണ് ഷാരൂഖ്. തന്‍റെ അഭിനയ മികവും വ്യക്തിത്വവും കൊണ്ട് ആരാധക മനസ് കീഴടക്കിയ അദ്ദേഹം മറ്റൊരു ഉദ്യമത്തിന് ഇറങ്ങിയാണ് ഇപ്പോള്‍ കൈയടി നേടിയിരിക്കുന്നത്. ആരുടെയൊക്കെയോ ക്രൂര വിനോദങ്ങളാല്‍ പൊള്ളലേറ്റ ഉടലുകളും ചുട്ടുപൊള്ളുന്ന ഹൃദയവുമായി ജീവിതത്തോട് പടപൊരുതുന്ന ആസിഡ് ഇരകള്‍കളെ സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. മീയര്‍ എന്ന ഫൗണ്ടേഷനിലൂടെയാണ് ഇവരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

sharukh khan

ആസിഡ് ഇരകളായവരെ സംരക്ഷിക്കുക, പ്രചോദിപ്പിക്കുക, പ്രോത്സാഹനം നല്‍കുക, ജീവത നേര്‍സാക്ഷ്യങ്ങളോട് ഏറ്റുമുട്ടാന്‍ പ്രാപ്തരാക്കുക ഇങ്ങനെ പോകുന്നു മീയറിന്‍റെ ലക്ഷ്യങ്ങള്‍. ഇനി ജീവതത്തിലേക്ക് ഒരു മടങ്ങി വരവില്ലെന്ന ചിന്തയെ കുടഞ്ഞെറിയിച്ച് ഇരകളെ ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കുന്നതിനും ഒപ്പം ബാഹ്യ സൗന്ദരത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന് പഠിപ്പിക്കുകയും ചെയ്യുകയാണ് ഉദ്ദേശമെന്നും മീയര്‍ തങ്ങളുടെ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.

സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് ലോക സാമ്പത്തിക ഫോറത്തിന്‍റെ 2018 ലെ ക്രിസ്റ്റല്‍ അവാര്‍ഡും ഷാരൂഖാന് ലഭിച്ചിട്ടുണ്ട്. ഈ ലോകത്ത് എന്തിനേയും നേരിടാനുള്ള കരുത്ത് സ്ത്രീകള്‍ക്കുണ്ട്. ആസിഡിനേക്കാള്‍ വീര്യമുള്ള മനസ്സാണ് സ്ത്രീകള്‍ക്കുള്ളതെന്ന് മീയര്‍ ഫൗണ്ടേഷന്‍റെ ഭാഗമായതോടെ തനിക്ക് വ്യക്തമായെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

English summary
The actor established Meer Foundation, an organisation that works extensively towards empowering women subjected to acid violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X