Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റാണെന്ന് സാധ്വി പ്രാച്ചി

മുംബൈ: ദാദ്രി കൊലപാതക പ്രശ്‌നത്തില്‍ വിവാദ പ്രസ്താവന നടത്തി അതിന്റെ ചൂടു മാറുന്നതിനു മുന്‍പ് വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചിയെത്തി. ഇത്തവണ ബോളിവുഡ് താരങ്ങള്‍ക്കു നേരെയാണ് സാധ്വി പ്രാച്ചി തിരിഞ്ഞിരിക്കുന്നത്. ബോളിവുഡ് കിങ് ഖാന്‍ പാകിസ്താന്റെ ഏജന്റാണെന്ന വിവാദ പ്രസ്താവനയുമായാണ് സാധ്വി പ്രാച്ചി എത്തിയിരിക്കുന്നത്.

50ാം പിറന്നാള്‍ നിറവില്‍ നില്‍ക്കുന്ന ഷാരൂഖിനെതിരെയാണ് സാധ്വി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയര്‍ത്തുന്നുവെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ചാണ് വിഎച്ച്പി നേതാവ് എത്തിയത്.

ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റ്

ഷാരൂഖ് ഖാന്‍ പാകിസ്താന്‍ ഏജന്റ്

മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത പടരുകയാണെന്ന് ബോളിവുഡ് താരം പറഞ്ഞപ്പോള്‍ സാധ്വി പ്രാച്ചിക്കത്ര പിടിച്ചില്ലേ. ഷാരൂഖ് ഖാന്‍ പാകിസ്താന്റെ ഏജന്റാണെന്ന ആരോപണവുമായാണ് സാധ്വി എത്തിയത്.

ഷാരൂഖിനെ നാടുകടത്തും

ഷാരൂഖിനെ നാടുകടത്തും

ഷാരൂഖ് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയാല്‍ അതു രാജ്യദ്രോഹമാണെന്നും സാധ്വി പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഷാരൂഖിനെ പാകിസ്താനിലേക്ക് നാടുകടത്തുമെന്നും അവര്‍ പറഞ്ഞു.

പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കില്ല

പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കില്ല

രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്നും അതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നതില്‍ യോജിപ്പാണെന്നും ഷാരൂഖ് പറഞ്ഞിരുന്നു. എന്നാല്‍, തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബോളിവുഡ് താരങ്ങള്‍ക്കെതിരെ

ബോളിവുഡ് താരങ്ങള്‍ക്കെതിരെ

ഷാരൂഖ് ഖാന്‍, ആമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരെ സാധ്വി നേരത്തെയും രംഗത്തുവന്നിരുന്നു. ഇവരുടെ സിനിമകളുടെ പോസ്റ്റര്‍ നശിപ്പിച്ചത് വിവാദമായിരുന്നു.

ദാദ്രി കൊലപാതകത്തെക്കുറിച്ച്

ദാദ്രി കൊലപാതകത്തെക്കുറിച്ച്

ബീഫ് തിന്നുന്നവര്‍ക്കെല്ലാം ദാദ്രിയില്‍ സംഭവിച്ചതു തന്നെ ഉണ്ടാകുമെന്ന് നേരത്തെ സാധ്വി പ്രാച്ചി പറഞ്ഞിരുന്നു. ദാദ്രിയില്‍ അയാള്‍ക്ക് സംഭവിച്ചത് അര്‍ഹിച്ച ശിക്ഷയാണെന്നും ബീഫ് കഴിക്കുന്നവര്‍ക്ക് ഈ ഗതി വരുമെന്നും സാധ്വി പ്രാച്ചി പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+