Get Updates
Get notified of breaking news, exclusive insights, and must-see stories!

തനിക്ക് സ്ത്രീയായി പിറക്കണമെന്ന് ഷാരൂഖ്, വനിതാദിനത്തില്‍ താരങ്ങളുടെ ആശംസകള്‍

വനിതാ ദിനത്തില്‍ ബോളിവുഡ് താരങ്ങള്‍ക്കും ചിലത് പറയാനുണ്ട്. താരങ്ങള്‍ അവരുടെ അനുഭവങ്ങളും ആഗ്രഹങ്ങളും ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയുണ്ടായി, ഒപ്പം ആശംസകളും. തനിക്ക് സ്ത്രീയായി പിറക്കാനാണ് ആഗ്രഹമെന്ന് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ പറയുകയുണ്ടായി. എന്നാല്‍, അതിനുള്ള അര്‍ഹത തനിക്കുണ്ടോയെന്നറിയില്ലെന്നും താരം പങ്കുവെച്ചു.

താനേറ്റവും ബഹുമാനിക്കുന്നത് തന്റെ അമ്മായിയമ്മയെയാണെന്ന് ബോളിവുഡ് ഹോട്ട് താരം സണ്ണിയും ട്വിറ്ററില്‍ കുറിച്ചു. ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയെ ചൂണ്ടിക്കാട്ടി നല്ലൊരു സന്ദേശവുമായാണ് പ്രിയങ്ക ചോപ്ര വനിതാ ദിനത്തില്‍ എത്തിയത്. വനിതാ ദിനത്തില്‍ താരങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാം.

പെണ്ണായി ജനിക്കണം

അടുത്ത ജന്മമെങ്കിലും തനിക്ക് പെണ്ണായി ജനിക്കണമെന്നാണ് ഷരൂഖിന്റെ ആഗ്രഹം. എന്നാല്‍, സ്ത്രീയാകാനുള്ള സൗന്ദര്യവും കഴിവും ത്യാഗമനോഭാവവും ഇപ്പോള്‍ തനിക്കില്ലെന്നും താരം പറയുന്നു.

അമ്മായിമ്മയെക്കുറിച്ച്

വനിതാ ദിനത്തില്‍ തന്റെ അമ്മായിയമ്മയെക്കുറിച്ച് പറയാനാണ് സണ്ണിലിയോണിനുള്ളത്. താനേറ്റവും ബഹുമാനിക്കുന്ന മാതൃകാസ്ത്രീയാണ് തന്റെ ഭര്‍ത്താവിന്റെ അമ്മയെന്നും സണ്ണി കുറിച്ചു.

സ്‌കൂളില്‍ പോകാന്‍ പറ്റാത്ത കുട്ടികള്‍

62ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സ്‌കൂളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. അവരെ സ്‌കൂളിലെത്തിക്കാനുള്ള മാര്‍ഗമാണ് ആലോചിക്കേണ്ടതെന്നും താരം പറഞ്ഞു.

ശ്രദ്ധയും സംരക്ഷണവും

നമ്മളൊക്കെ ഇവിടെ ജീവിക്കുന്നതു തന്നെ സ്ത്രീകളുള്ളതു കൊണ്ടാണെന്ന് നടന്‍ അര്‍ജുന്‍ കപൂര്‍ പറയുന്നു. ശ്രദ്ധയും സംരക്ഷണവും ലഭിക്കാത്ത സ്ത്രീകളുടെയും ജീവിതം ഓര്‍മ്മിക്കേണ്ടിയിരിക്കുന്നുവെന്നും താരം ട്വീറ്റ് ചെയ്തു.

തുല്യതയും സ്വാതന്ത്ര്യവും

ഇപ്പോഴും പല സ്ത്രീകള്‍ക്കും തുല്യതയും സ്വാതന്ത്ര്യവും ലഭിക്കുന്നില്ല. എല്ലാ സ്ത്രീകള്‍ക്കും തുല്യതയും അന്തസുമുള്ള ഒരു ലോകം വരണമെന്നാണ് ഫര്‍ഹാന്‍ അക്തര്‍ ട്വിറ്റ് ചെയ്തത്.

ഷില്‍പ്പയ്ക്ക് പറയാനുള്ളത്

ഷില്‍പ്പയ്ക്ക് പറയാനുള്ളത്

സ്ത്രീക്ക് അപ്രാപ്യമായി ഒന്നുമില്ലെന്ന് ശില്‍പ്പ ഷെട്ടിയും പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+