ഷാരൂഖ് ഖാനോട് എന്താണ് ഇത്ര ദേഷ്യം? താരത്തിനോട് കലിപ്പ് തീര്‍ക്കാന്‍ വിഎച്ച്പി വീണ്ടും രംഗത്ത്
മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ റയീസിന്റെ ചിത്രീകരണത്തി്‌നെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. ഗുജറാത്തിലെ ചിത്രീകരണം നിര്‍ത്തണമെന്ന ആവശ്യവുമായാണ് വി എച്ച പി രംഗത്തെത്തിയിരിക്കുന്നത്.
ഗുജറാത്തിലും അഹമ്മദാബാദിലുമായി നടക്കുന്ന ചിത്രീകരണത്തില്‍ 15 ദിവസത്തെ ചിത്രീകണത്തിനാണ് ഷാരൂഖ് ഖാന്‍ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ജില്ലാ കലക്ടര്‍ക്ക് വി എച്ച പി പരാതി നല്‍കി.
കഴിഞ്ഞ ദില്‍വാലെയുടെ ബോക്‌സ് ഓഫീസ് കളക്ഷനെ തന്റെ അസഹിഷ്ണുതാ പരാമര്‍ശം ബാധിച്ചിരുന്നതായി ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടു.

വിഎച്ച്പിക്കെന്താ ഇത്ര ദേഷ്യം
വി എച്ച്പിക്ക് ഷാരൂഖാനോട് എന്താ ഇത്ര ദേഷ്യം. താരത്തിന്റെ പുതിയ ചിത്രമായ റയീസിന്റെ ചിത്രീകരണം നിര്‍ത്തണമെന്നാണ് വി എച്ച പിയുടെ ആവശ്യം.

ചിത്രീകരണം നിര്‍ത്തണം
ഗുജറാത്തില്‍ നടക്കുന്ന ചിത്രീകരണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായാണ് വി എച്ച് പി മുന്നോട്ടു വന്നിട്ടുള്ളത്. 15 ദിവസം ചിത്രീകരണം ഗുജറാത്തി്‌ലും അഹമ്മദാബാദിലുമായി നടക്കണം. ഇത് നിര്‍ത്തിവയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

പരാതി നല്‍കിയത്
ഷാരൂഖ് ഖാന്റെ സിനിമയുടെ ചിത്രീകരണം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ജില്ലാകലക്ടര്‍ക്ക് വി എച്ച പി പരാതി നല്‍കി. ചിത്രീകരണ അനുമതി നിഷേധിച്ചില്ലെങ്കില്‍ ഷൂട്ടിംഗ് തടസ്സപ്പെടുത്തുമെന്നും ഇവര്‍ വ്യക്തമാക്കി.

പോസ്റ്ററുകള്‍ കത്തിച്ചത്
ചിത്രീകരണം നിര്‍ത്തലാക്കമെന്ന ആവശ്യപ്പെട്ടുക്കൊണ്ട് പരാതി നല്‍കിയതിന് പിന്നാലെ ഷാരൂഖ് ഖാന്റെ സിനിമകളുടെ പോസ്റ്ററുകളും കത്തിച്ചു.

വിച്ച്പി രംഗത്തെത്തിയത്
രാജ്യത്ത് ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച ഷാരൂഖാനും ആമീര്‍ഖാനുമെതിരെ നേരത്തെ പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തിയിരുന്നു. രാജ്യത്തോ്ട് സ്‌നേഹമില്ലെന്നായിരുന്നു തൊഗാഡിയ പറഞ്ഞ

സിനിമ ഇങ്ങനെ
1980 കളിലെ ഗുജറാത്ത് പശ്ചാത്തലമാക്കുന്ന ക്രൈം- ഡ്രാമയാണ് റയീസ് എന്ന സിനിമ. ധോലക്കിയയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ വര്‍ഷത്തെ ഈദ് റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.












Click it and Unblock the Notifications