ദില്ലി ഹിറ്റ് ആന്‍ഡ് റണ്‍ കേസ്; അഞ്ജലിയുടെ കുടുംബത്തിന് സഹായഹസ്തവുമായി ഷാരൂഖ് ഖാന്‍
ദില്ലി: ഹിറ്റ് ആന്‍ഡ് റണ്‍ സംഭവത്തില്‍ ദാരുണമായി കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ കുടുംബത്തിന് സഹായഹസ്തം നീട്ടി സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. നടിയുടെ കുടുംബത്തിന് താരം സ്വന്തം എന്‍ജിഒ വഴിയാണ് ധനസഹായം നല്‍കിയിരിക്കുന്നത്. ദില്ലി നഗരത്തെ നടുക്കിയ സംഭവമുണ്ടായത് പുതുവത്സര ദിനത്തിലാണ്.
ജോലി കഴിഞ്ഞ് വരികയായിരുന്ന ഇവരുടെ വാഹനത്തെ കാര്‍ ഇടിച്ച ശേഷം കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയിരുന്നു. ഇവരുടെ മൃതദേഹം അത്രയ്ക്കും ദാരുണമായ അവസ്ഥയിലായിരുന്നു. യുവതിയുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവര്‍. യുവതിയുടെ മരണത്തോടെ കുടുംബം ആകെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഷാരൂഖിന്റെ എന്‍ജിഎ കുടുംബത്തിന് സഹായവുമായി എത്തിയത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് അവര്‍ക്ക് ജീവിച്ച് പോകാവുന്ന തുകയാണ് നല്‍കിയതെന്നാണ് വിവരം. ഷാരൂഖ് ഖാന്റെ എന്‍ജിഒയായ മീര്‍ ഫൗണ്ടേഷനാണ് ഈ പണം നല്‍കിയത്. എന്നാല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അമ്മയും സഹോദരങ്ങളും അടങ്ങുന്നതാണ് അഞ്ജലിയുടെ കുടുംബം. ഇവരുടെ അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതും കൂടി കണക്കിലെടുത്താണ് ഈ സഹായം. ഒക്ടോബര്‍ 2013ലാണ് ഷാരൂഖ് ഖാന്‍ മീര്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് മീര്‍ താജ് മുഹമ്മദ് ഖാന്റെ പേരിലുള്ളതാണ് ഈ എന്‍ജിഒ.
സ്ത്രീ ശാക്തീകരണത്തിനാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്. അഞ്ജലി സുഹൃത്തായ നിധിയുമൊത്തായിരുന്നു സ്‌കൂട്ടറില്‍ വന്നിരുന്നത്. കാറിലെത്തിയവര്‍ ഇവരുടെ വണ്ടിയെ ഇടിച്ചിടുകയായിരുന്നു. നാല് മദ്യപരായിരുന്നു ആ വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിന്റെ ഇടത് വശത്തെ ചക്രത്തില്‍ അഞ്ജലിയുടെ കാര്‍ കുടുങ്ങി പോവുകയായിരുന്നു.
ഇവര്‍ വാഹനവും ഓടിച്ച് പോവുകയായിരുന്നു. ദീര്‍ഘദൂരമാണ് കാര്‍ ഇവരെയും വലിച്ച് കൊണ്ടുപോയത്. അതേസമയം സംഭവത്തിന് പിന്നാലെ അഞ്ജലിയുടെ സുഹൃത്ത് സ്ഥലത്ത് നിന്ന് സ്ഥലം വിടുകയായിരുന്നു. ഇവര്‍ പോലീസിനെ പോലും വിവരം അറിയിച്ചിരുന്നില്ല.
വസ്ത്രമാകെ കീറിപ്പറഞ്ഞ്, തൊലിയെല്ലാം ഉരിഞ്ഞ് പോയ അവസ്ഥയിലായിരുന്നു ഇവരുടെ മൃതദേഹം. അഞ്ജലിയുടെ തലയോട്ടി തകര്‍ന്ന് പോയിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വാരിയെല്ലുകള്‍ തകര്‍ന്ന് പുറത്തുവന്നിരുന്നു. ഈ കാര്‍ നിരവധി തവണ യുടേണ്‍ എടുത്തിരുന്നു.
കാറില്‍ കുടുങ്ങിയിരിക്കുന്ന മൃതദേഹം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ധാരാളം യുടേണുകള്‍ എടുത്തത്. അതേസമയം മൃതദേഹം ഒഴിവാക്കിയ ശേഷം പ്രതികള്‍ കാര്‍ ഒരു വീട്ടില്‍ നിര്‍ത്തിയിട്ട ശേഷം ഓട്ടോറിക്ഷയില്‍ കടന്നുകളയുകയായിരുന്നു. ഞായറാഴ്ച്ച രണ്ട് മണിക്കായിരുന്നു സംഭവം നടന്നത്.












Click it and Unblock the Notifications