സല്ലുവിനും എസ്ആര്‍ക്കെയ്ക്കും ഇനി സുരക്ഷ വേണ്ട?
മുംബൈ : താര രാജാക്കന്മാരായ ഷാരൂഖിനും സല്‍മാനും ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ കുറയ്ക്കണമെന്ന് മുംബൈ ക്രൈംബ്രാഞ്ച്. ഇവരെക്കൂടാതെ ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കും നിര്‍മാതാവ് വിധു ചോപ്രയ്ക്കും സുരക്ഷ നല്‍കിയിരുന്നു.
കൊള്ളക്കാരന്‍ രവി പുജാരിയുടെ ഭീഷണിയെ തുടര്‍ന്നാണ് ഇവര്‍ക്ക് സുരക്ഷ സംവിധാനം ശക്തമാക്കിയത്. പ്രമുഖര്‍ക്കു നല്‍കുന്ന സുരക്ഷാ സംബന്ധിച്ചു നടത്തിയ ഏറ്റവും പുതിയ ഓഡിറ്റിനെ തുടര്‍ന്നാണ് മുംബൈ ക്രൈംബ്രാഞ്ചിന്റെ ഈ ശുപാര്‍ശ.

2004ല്‍ ഷാരൂഖിനും സംവിധായിക ഫറാ ഖാനും മുംബൈ ക്രൈംബ്രാഞ്ച് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. രവി പൂജാരിയുടെ സംഘത്തിനുണ്ടായിരുന്ന മൂന്നുപേര്‍ നിര്‍മാതാവ് അലി മൊറാനിയുടെ വീടിനു പുറത്ത് വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
നിലവില്‍ ഇവര്‍ക്കെതിരെ ശക്തമായ ഭീഷണിയൊന്നും ഇല്ല ആയതിനാല്‍ സുരക്ഷാ സംവിധാനങ്ങള്‍ കുറയ്ക്കുന്നതെന്ന് മുംബൈ ക്രൈംബ്രാഞ്ച് അറിയിച്ചു.












Click it and Unblock the Notifications