ഷാരൂഖിന്റെ സിനിമ; സണ്ണി ലിയോണിന്റെ ഡാന്‍സിനിടെ ആരാധകര്‍ തീയേറ്ററില്‍ പണമെറിഞ്ഞു
മുംബൈ: ഷാരൂഖ് ഖാന്റെ പുതിയ സിനിമ റയീസ് റിലീസ് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു സണ്ണി ലിയോണ്‍ ആരാധകര്‍. ചിത്രത്തില്‍ സണ്ണിയുടെ ലൈലാ മെം ലൈലാ എന്ന ഐറ്റം സോംഗ് ഇതിനകം തന്നെ ഹിറ്റായതിനാല്‍ ബിഗ്‌സ്‌ക്രീനിലെ നൃത്തരംഗത്തിനായി ആരാധകര്‍ നീണ്ട കാത്തിരിപ്പിലായിരുന്നു.
സിനിമ ബുധനാഴ്ച റിലീസ് ചെയ്തതോടെ സണ്ണിയുടെ ആരാധകര്‍ ശരിക്കും ആസ്വദിക്കുകയും ചെയ്തു. സണ്ണിക്കൊപ്പം തീയേറ്ററില്‍ ആടിത്തിമിര്‍ത്ത ആരാധകര്‍ സ്‌ക്രീനിലേക്ക് പണമെറിയുന്ന വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ആരാധകരുടെ അമിതാവേശം സണ്ണിയെ അത്യധികം സന്തോഷവതിയാക്കിയിട്ടുണ്ടെന്നാണ് ബോളിവുഡ് റിപ്പോര്‍ട്ടുകള്‍.

ഇന്നേവരെ ലോകത്തൊരിടത്തും തനിക്കിത് കാണാന്‍ കഴിഞ്ഞിട്ടില്ല. ആരാധകരുടെ അമിതാവേശത്തില്‍ താന്‍ അത്യധികം സന്തോഷവതിയാണ്. ഇന്ത്യയെയും ഇവിടുത്തുകാരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നും സണ്ണി പറഞ്ഞു. ആരാധകര്‍ പണമെറിയുന്ന വീഡിയോ സണ്ണി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം റയീസിന് സമ്മിശ്ര പ്രതികരണമാണ് നിരൂപകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ വിജയമാകുമെങ്കിലും വമ്പന്‍ കുതിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.


Click it and Unblock the Notifications