സ്ത്രീകളെ എന്തെങ്കിലും ചെയ്തെന്നറിഞ്ഞാല്‍ ഷാറൂഖ് മക്കളുടെ കഴുത്തറുക്കും... ഇത് വാക്കാണ്!!!
രണ്ട് ആണ്‍കുട്ടികളുടെ പിതാവാണ് ഷാറൂഖ് ഖാന്. ആര്യനും അബ്രാമും
മുംബൈ: രാജ്യത്ത് സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന കാലമാണ്. അടുത്തിടെ ബെംഗളൂരുവില്‍ പുതുവര്‍ഷാഘോഷത്തിനിടെ സംഭവിച്ച കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നമുക്ക് കഴിയില്ല.
ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും അക്ഷയ് കുമാറും അനുഷ്ക ശര്‍മയും അടക്കമുള്ളവര്‍ ആ സംഭവത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു പടികൂടി കടന്നാണ് കിങ് ഖാന് ഷാറൂഖിന്റെ പ്രതികരണം.
സ്ത്രീകളെ ഉപദ്രവിച്ചു എന്ന് അറിഞ്ഞാല്‍ സ്വന്തം മക്കളുടെ കഴുത്തറുക്കും എന്നാണ് ഷാറൂഖ് പറഞ്ഞിരിക്കുന്നത്. ഫെമിനയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഷാറൂഖ് ഇക്കാര്യം പറഞ്ഞത്..

രാജ്യത്തെ മാത്രമല്ല , ലോകത്തെ മൊത്തത്തില്‍ ഞെട്ടിച്ചതായിരുന്നു പുതുവര്‍ഷത്തില്‍ ബെംഗളൂരുവില്‍ സംഭവിച്ചത്. അതുമായി ബന്ധപ്പെട്ടാണ് ഷാറൂഖ് ഖാന്റെ പ്രതികരണം.

രണ്ട് ആണ്‍കുട്ടികളുടെ പിതാവാണ് ഷാറൂഖ് ഖാന്. ആര്യനും അബ്രാമും. ലോകത്ത് സ്ത്രീ പീഡനങ്ങള്‍ കൂടാന്‍ കാരണം പുരുഷന്മാര് തന്നെ ആണല്ലോ.

സ്ത്രീകളെ ഒരിക്കലും ഉപദ്രവിക്കരുതെന്ന് താന്‍ മക്കളായ ആര്യനും അബ്രാമനും ഉപദേശം നല്‍കിയിട്ടുണ്ടെന്നാണ് ഷാറൂഖ് പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ കഴുത്തറുക്കും എന്നാണത്രെ ഭീഷണിപ്പെടുത്തിയിട്ടുള്ളത്.

സ്ത്രീകളെ ഒരിക്കലും ഉപദ്രവിക്കരുത്. പെണ്‍കുട്ടികള്‍ നിങ്ങളുടെ കൂട്ടുകാരികള്‍ മാത്രമല്ല. അവരെ ബഹുമാനിക്കണം- ഷാറൂഖ് മക്കള്‍ക്ക് കൊടുത്ത ഉപദേശങ്ങളാണ് ഇതെല്ലാം.

രണ്ട് ആണ്‍കുട്ടികള്‍ മാത്രമല്ല, ഒരു പെണ്‍കുട്ടി കൂടിയുണ്ട് ഷാറൂഖ് ഖാന്- സുഹാന. പെണ്‍കുട്ടിയുടെ പിതാവ് എന്ന ഉത്തരവാദിത്തവും ആ ഉപദേശങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കരുതാം.

ഫെമിന മാഗസിന് നല്കിയ അഭിമുഖത്തിലാണ് ഷാറൂഖ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബെംഗളൂരു സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഷാറൂഖിന്റെ പ്രതികരണം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications