കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാംഖഡെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് മാറ്റിയതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്‍

  • By Aiswarya
Google Oneindia Malayalam News

മുംബൈ: മുംബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് വിലക്ക് മാറ്റിയതിന് എംസിഎ അധികൃതരോട് നന്ദി പറഞ്ഞ് ബോളിവുഡ് താരം ഷാറൂഖ് ഖാന്‍ ട്വിറ്ററില്‍. 2012ല്‍ ഐപിഎല്‍ മത്സരത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലിയതിനെ തുടര്‍ന്നാണ് ഷാരൂഖ് ഖാന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

താരം അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. വിലക്ക് മാനിച്ച് ഇതുവരെ സ്‌റ്റേഡിയത്തില്‍ ഇറങ്ങാതിരുന്നതിനാലാണ് വിലക്ക് നീക്കുന്നതെന്ന് എംസിഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ട്വീറ്റ്

എംസിഎ അധികൃതര്‍ കാട്ടിയത് മഹാമനസ്‌കതയാണെന്നാണ് ഷാറൂഖ് തന്റെ ടിറ്റ്വറില്‍ കുറിച്ചത്

വിലക്ക് പിന്‍വലിച്ചു

വിലക്ക് പിന്‍വലിച്ചു

ഷാറൂഖ് ഖാന് വാംഖഡെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന അഞ്ചു വര്‍ഷത്തെ വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പിന്‍വലിച്ചത്.

തീരുമാനം

തീരുമാനം

ഞായറാഴ്ച നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

വിലക്ക് 2012 മുതല്‍

വിലക്ക് 2012 മുതല്‍

ഐപില്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ഷാറൂഖിനെ 2012 മേയിലാണ് അഞ്ചു വര്‍ഷത്തേക്ക് വിലക്കിയത്

നടപടി

നടപടി

കൊല്‍ക്കത്തയും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ പിടിച്ചുതള്ളിയതിനും എം.സി.എ ഒഫീഷ്യല്‍സുമായി വാഗ്വാദത്തിലേര്‍പ്പെട്ടതിനുമായിരുന്നു നടപടി.

പ്രകോപനത്തിന് കാരണം

പ്രകോപനത്തിന് കാരണം

മകള്‍ സുഹാന ഉള്‍പ്പെടെയുള്ള കുട്ടികളെ ഗ്രൗണ്ടില്‍ പ്രവേശിക്കുന്നതില്‍നിന്ന് സെക്യൂരിറ്റി തടഞ്ഞതില്‍ പ്രകോപിതനായായിരുന്നു ഷാറൂഖ് ബഹളമുണ്ടാക്കിയത്.

English summary
A day after Mumbai's Wankhede Stadium was declared off-limits no longer to Shah Rukh Khan, the 49-year-old actor tweeted a thank you note to the Mumbai Cricket Association.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X