കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടില്‍ അധികം സംസാരിക്കാറില്ല, സാമൂഹ്യവിരുദ്ധനെന്നാണ് അമ്മ തന്നെ വിളിക്കാറെന്ന് ഷാരൂഖ്

  • By Sruthi K M
Google Oneindia Malayalam News

രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പറഞ്ഞ് വിവാദങ്ങളില്‍പ്പെട്ട ഷാരൂഖിന് ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഷാരൂഖ് തന്നെ തന്റെ സ്വഭാവത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. സമൂഹത്തില്‍ ആളുകളോട് ഇടപ്പെടുന്ന കാര്യത്തില്‍ താന്‍ തീര്‍ത്തും പരാജയമെന്നാണ് ഷാരൂഖ് വ്യക്തമാക്കുന്നത്. താന്‍ ആരോടും അധികം സംസാരിക്കാറില്ല. വീട്ടില്‍ പോലും സംസാരം കുറവാണെന്ന് താരം പറയുന്നു.

സാമൂഹ്യവിരുദ്ധനെന്നാണ് തന്റെ അമ്മ വിളിക്കാറുള്ളതെന്നും കിങ് ഖാന്‍ പറയുന്നു. ആളുകളോട് ഇടപഴകാനോ നന്നായി സംസാരിക്കാനോ പോലും തനിക്ക് പറ്റാറില്ല. യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ ഒരു ഭീരുവാണെന്ന് ഷാരൂഖ് പറയുന്നു.

സാമൂഹ്യവിരുദ്ധന്‍

സാമൂഹ്യവിരുദ്ധന്‍

തന്റെ അമ്മ തന്നെ സാമൂഹ്യവിരുദ്ധന്‍ എന്നാണ് വിളിക്കാറുള്ളതെന്ന് ഷാരൂഖ് ഖാന്‍ പറയുന്നു. സമൂഹത്തില്‍ ഇടപെടാന്‍ തനിക്ക് അറിയില്ലെന്നാണ് അമ്മ പറയാറുള്ളതെന്നും താരം വ്യക്തമാക്കുന്നു.

തീര്‍ത്തും പരാജയം

തീര്‍ത്തും പരാജയം

ആളുകളുമായി ഇടപഴകാനോ നന്നായി സംസാരിക്കാനോ തനിക്ക് പറ്റാറില്ല. അക്കാര്യത്തില്‍ താന്‍ തീര്‍ത്തും പരാജയമാണെന്നും താരം പറയുന്നു.

താന്‍ ഭീരുവാണ്

താന്‍ ഭീരുവാണ്

യഥാര്‍ത്ഥ ജീവിതത്തില്‍ താനൊരു ലജ്ജാലുവും ഭീരുവുമാണെന്ന് ഷാരൂഖ് പറയുന്നു.

ഏകാന്തത ഇഷ്ടപ്പെടുന്നു

ഏകാന്തത ഇഷ്ടപ്പെടുന്നു

എല്ലാറ്റില്‍ നിന്നും അകന്ന് നില്‍ക്കാനാണ് പലപ്പോഴും ഇഷ്ടം. ഒറ്റയ്ക്ക ഇരിക്കാന്‍ സമയം കണ്ടെത്താറുമുണ്ട്.

സിനിമാ മേഖലയില്‍

സിനിമാ മേഖലയില്‍

വര്‍ഷങ്ങളായ് സിനിമാ ലോകത്തുണ്ടെങ്കിലും അധികം ബന്ധങ്ങള്‍ ഇല്ലെന്നും താരം പറയുന്നു. ബന്ധങ്ങള്‍ വളര്‍ത്താന്‍ ഇഷ്ടപ്പെടാറില്ലെന്നും ഷാരൂഖ് വ്യക്തമാക്കി.

അഭിനയിക്കാന്‍ എന്നും ഇഷ്ടം

അഭിനയിക്കാന്‍ എന്നും ഇഷ്ടം

അഭിനയം ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കാന്‍ എന്നും ഇഷ്ടപ്പെടുന്നു. അതിനേക്കാള്‍ വലിയ ഇഷ്ടമുണ്ടോയെന്നു പോലും അറിയില്ലെന്നംു താരം പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Bollywood king khan Shah rukh khan talk about his mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X