സ്ഥലം കൈയ്യേറിയ ഷാരൂഖാനെതിരെ പൂനം മഹാജന്‍
മുംബൈ: തന്റെ വാനിറ്റി വാനിന് പാര്‍ക്കു ചെയ്യാനായി സ്ഥലം കൈയ്യേറി റാമ്പ് നിര്‍മിച്ചെന്ന പരാതിയില്‍ ഷാരൂഖാനെതിരെ നടപടി വരുന്നു. സര്‍ക്കാര്‍ റോഡ് കൈയ്യേറിയാണ് ബോളിവുഡ് സൂപ്പര്‍താരം റാമ്പ് നിര്‍മിച്ചതെന്ന് കാട്ടി ബി.ജെ.പി. എം.പി. പൂനം മഹാജന്‍ ആണ് രംഗത്തെത്തിയത്. പ്രദേശവാസികളെ പരാതിയെ തുടര്‍ന്നാണ് പൂനം പ്രതികരിച്ചതെന്നാണ് വിവരം.
ഷാരൂഖ് ഖാനെതിരെ നടപടിയെടുക്കണമെന്ന് പൂനം മുംബൈ നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ വസതിക്കു മുന്‍പിലാണ് വിവാദമായി റാമ്പ് നിര്‍മിച്ചിരിക്കുന്നത്. റാമ്പ് നിര്‍മിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞെന്നുകാട്ടി പ്രദേശവാസികള്‍ എംപിയോട് പരാതി പറയുകയായിരുന്നു.

കൈയ്യേറിയ സ്ഥലത്തെ റാമ്പ് പൊളിച്ചുനീക്കാന്‍ നഗരസഭ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് പൂനം മഹാജന്‍ പറഞ്ഞു. നേരത്തെ തന്നെ പലരും പരാതി പറഞ്ഞെങ്കിലും താരം അത് ചെവിക്കൊള്ളാന്‍ കൂട്ടായില്ലെന്ന് സമീപവാസികള്‍ പറയുന്നു. ഇതോടെയാണ് എംപിയെ നേരിട്ട് സമീപിച്ച് രേഖാമൂലം പരാതി നല്‍കിയത്.
ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് സംഭവം ഏറ്റെടുത്തത്. ഇതുവരെ സമീപവാസികളെ മറ്റു നേതാക്കള്‍ സഹായിച്ചിരുന്നില്ല. സംഭവത്തില്‍ ഷാരൂഖ് ഖാന്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി തിരക്കിലുള്ള ഷാരൂഖ് വല്ലപ്പോഴും മാത്രമേ ബാന്ദ്രയില്‍ എത്താറുള്ളൂ.












Click it and Unblock the Notifications