കണക്കില്‍ തെറ്റിപ്പോയി... ഷാരൂഖിന് സര്‍ക്കാര്‍ വക കോടികള്‍ തിരികെ ലഭിക്കും!
മുംബൈ: ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന്, ബാദ്ഷാ എന്നീ വിശേഷണങ്ങള്‍ക്ക് അര്‍ഹനാണ് ഷാരൂഖ് ഖാന്. ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തും ഏറെ പ്രശസ്തമാണ്. മുംബൈയിലെ ബാന്ദ്ര ഏരിയയില്‍ സ്ഥിതി ചെയ്യുന്ന മന്നത്ത് ബംഗ്ലാവ് ഇന്ത്യയിലെ ഏറ്റവു ആഡംബരമായ വസതികളിലൊന്നായാണ് കണക്കാക്കിയിരിക്കുന്നത്. നിയോ ക്ലാസിക്കല്‍, മോഡേണ്‍ ആര്‍ക്കിടെക്ചര്‍ അനുസരിച്ചാണ് മന്നത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മന്നത്തിന് 200 കോടി രൂപയാണ് വിലയായി കണക്കാക്കിയിരിക്കുന്നത്. 27,000 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മന്നത്ത് ആറ് നിലകളുള്ള കെട്ടിടമാണ്. ഇപ്പോഴിതാ മന്നത്തിന്റെ പേരില്‍ ഷാരൂഖ് ഖാന് ഒമ്പത് കോടി രൂപ സര്‍ക്കാരില്‍ നിന്ന് റീഫണ്ടായി ലഭിച്ചേക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മന്നത്ത് പാട്ടത്തിനെടുക്കാന്‍ അധികമായി നല്കിയ ഒമ്പത് കോടി രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ തിരികെ നല്‍കും എന്നാണ് വിവരം.

2001-ല്‍ ഒരു രജിസ്റ്റര്‍ ചെയ്ത ഉടമ്പടിയിലൂടെ ഷാരൂഖും ഭാര്യ ഗൗരി ഖാനും പാട്ടത്തിനെടുത്തതാണ് ഈ വസ്തു. 2019 മാര്‍ച്ചില്‍ സംസ്ഥാന നയം അനുസരിച്ച് ഇരുവരും റെഡി റെക്കണര്‍ വിലയുടെ 25 ശതമാനം നല്കി, അതായത് ഏകദേശം 27.50 കോടി രൂപ. എന്നാല്‍ പിന്നീട് തരംമാറ്റ ഫീസ് കണക്കാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് പിഴവുണ്ടായതായി കണ്ടെത്തി. തുണ്ട് ഭൂമിക്ക് പകരം ബംഗ്ലാവിന്റെ മൂല്യമാണ് സര്‍ക്കാര്‍ കണക്കിലെടുത്തതെന്നാണ് സൂചന.
പ്രീമിയം കണക്കാക്കിയതിന്റെ അടിസ്ഥാനത്തില്‍ ടാബുലേഷന്‍ പിശക് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷാരൂഖ് റവന്യൂ അതോറിറ്റിക്ക് മുമ്പാകെ റീഫണ്ടിനായി അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ റവന്യൂ വകുപ്പ് അനുവദിക്കുകയും ചെയ്തു. അറബിക്കടലിന് അഭിമുഖമായാണ് മന്നത്ത് സ്ഥിതി ചെയ്യുന്നത്. മന്നത്തിന്റെ അകത്തളങ്ങള്‍ ആഢംബര ഫര്‍ണിച്ചറുകളും കലാസൃഷ്ടികളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
മനോഹരവും വിശാലവുമായ ഒരു ലിവിംഗ് ഏരിയ, ഒരു ലൈബ്രറി, ഒരു ഹോം തിയേറ്റര്‍, നിരവധി കിടപ്പു മുറികള്‍ എന്നിവ ഇവിടെയുണ്ട്. ഉറുദുവില്‍ 'ഒരു ആഗ്രഹം' അല്ലെങ്കില്‍ 'ഒരു പ്രാര്‍ത്ഥന' എന്നര്‍ത്ഥം പേരാണ് ഷാരൂഖ് വീടിന് നല്‍കിയിരിക്കുന്നത്. നേരത്തെ വില്ല വിയന്ന എന്ന് അറിയപ്പെട്ടിരുന്ന ഇത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിര്‍മ്മിച്ചതാണ്. 2001-ല്‍ ആണ് ഷാരൂഖ് ഖാന് ഇത് സ്വന്തമാക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications