ഷാരൂഖ് ഖാന് കുരുക്ക്, മന്നത്തിന്റെ നവീകരണം പാതിയിൽ, നിയമലംഘനത്തിന് അന്വേഷണം
മുംബൈ: നടൻ ഷാരൂഖ് ഖാന്റെ ഏറെ പ്രശസ്തമായ മുംബൈയിലെ വസതിയായ മന്നത്ത് പുതുക്കി പണിയുന്നത് വാർത്തയായിരുന്നു. എന്നാൽ മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ബാന്ദ്രയിൽ കടൽ തീരത്തുള്ള മന്നത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനമാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു.
വിവരാവകാശ പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തീരദേശ മേഖലയിലെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് നിർമ്മാണം നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സ്ഥലത്ത് ബിഎംസി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. തീരദേശ പരിപാലന നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

വനവകുപ്പ് ഉദ്യോഗസ്ഥരും ബിഎംസിയുടെ ഉദ്യോഗസ്ഥരും കെട്ടിട നിർമ്മാണ പദ്ധതി വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ആവശ്യമായ എല്ലാ അനുമതി രേഖകളും ഹാജരാക്കാമെന്ന് ഷാരൂഖ് ഖാന്റെ പ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. വനംവകുപ്പിനെ സഹായിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും മറ്റ് കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും ബിഎംസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂൺ 21-ന് രാവിലെ 11 മണിക്കകം പരിശോധനാ റിപ്പോർട്ട് പരാതിക്കാരന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അംഗീകൃത പ്ലാനുകളിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങളുണ്ടോ അല്ലെങ്കിൽ അനധികൃത നിർമ്മാണം നടന്നിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആരംഭിച്ചത്. പ്രധാന ബംഗ്ലാവിന് അടുത്തുള്ള കെട്ടിടത്തിലേക്ക് രണ്ട് നിലകൾ കൂടി കൂട്ടിച്ചേർക്കുന്നുണ്ട്.
വില്ലാ വിയന്ന എന്നായിരുന്നു മന്നത്തിന്റെ പഴയ പേര്. ഇത് ഗ്രേഡ് III പൈതൃക സ്വത്ത് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ, വാസ്തുവിദ്യയുടെയും ചരിത്രപരമായ മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ മാത്രമേ വരുത്താൻ പാടുള്ളൂ എന്നാണ് നിയമം. ഷാരൂഖ് ഖാനും കുടുംബവും മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താൽക്കാലികമായി ബാന്ദ്രയിലെ മറ്റൊരു വീട്ടിലാണ് താമസം.
"നിർമ്മാണത്തിനെതിരെ യാതൊരു പരാതിയുമില്ല. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിയമപരമായി തന്നെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്" എന്നാണ് പരിശോധനയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാദ്ലാനി പ്രതികരിച്ചത്. മന്നത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്ന് വനവകുപ്പ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു . നവീകരണവുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി ഉടൻ സമർപ്പിക്കും. അനുമതി ലഭിച്ച രേഖകളെല്ലാം ഹാജരാക്കാമെന്ന് ഷാരൂഖ് ഖാന്റെ സ്റ്റാഫ് അറിയിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ വൈ പി സിംഗ് പറയുന്നത് ഇങ്ങനെയാണ്, "പൈതൃക കെട്ടിടങ്ങളുടെ നിയമങ്ങൾ അനുസരിച്ച് മന്നത്തിന്റെ ലേഔട്ടിൽ പ്രധാന കെട്ടിടം വില്ല വിയന്ന ആണ്. പിന്നീട് അതിന്റെ പേര് മാറ്റുകയായിരുന്നു. 2005-ൽ ഏഴ് നിലകളുള്ള ഒരു കെട്ടിടം പണിതു. അക്കാലത്ത് ഭൂപരിഷ്ക്കരണ നിയമം മറികടക്കാൻ വേണ്ടി ഷാരൂഖ് ഖാനും ഗൗരി ഖാനും 12 ചെറിയ ഫ്ലാറ്റുകൾക്ക് അനുമതി വാങ്ങി പിന്നീട് ഇവയെല്ലാം കൂട്ടിച്ചേർത്ത് ഒരു വലിയ ഫ്ലാറ്റ് ആക്കി മാറ്റുകയായിരുന്നു."
"മുൻസിപ്പൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത് നടക്കില്ല. ഭൂപരിഷ്ക്കരണ നിയമം ഇപ്പോൾ നിലവിലില്ലെങ്കിലും, ആ നിയമം നിലവിലുണ്ടായിരുന്ന സമയത്ത് എടുത്ത തീരുമാനങ്ങൾ ഇപ്പോഴും പരിഗണിക്കാവുന്നതാണ്. അതിനാൽ, മന്നത്തിന്റെ ഉടമസ്ഥർ ഉടൻ തന്നെ 12 ചെറിയ ഫ്ലാറ്റുകൾ ആക്കി മാറ്റണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാവണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications