സച്ചിനല്ല ഷാരൂഖാണ് ഇന്ത്യന്‍ സെലിബ്രിറ്റി!
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റി സച്ചിന് തെണ്ടുല്‍ക്കറാണ് എന്നാരെങ്കിലും കരുതിയെങ്കില്‍ തെറ്റി. ഫോബ്സിന്റെ ഇന്ത്യന്‍ സെലിബ്രിറ്റി പട്ടികയില്‍ നാലാം സ്ഥാനത്തെത്താനേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് കഴിഞ്ഞുള്ളൂ. സച്ചിനെയും പിന്നിലാക്കി പിന്നാരാണ് ഇന്ത്യന്‍ സെലിബ്രിറ്റിയായി ഫോബ്സ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നല്ലേ, അത് ഷാരൂഖ് ഖാനാണ്. അതെ, ബോളിവുഡിന്റെ ഡോണായ സാക്ഷാല്‍ കിംഗ് ഖാന്.
ക്രിക്കറ്റും സിനിമയുമാണ് ഇന്ത്യയില്‍ സെലിബ്രിറ്റികളെ ഉണ്ടാക്കുന്നത് എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് ഇത്തവണത്തെ സെലിബ്രിറ്റി ലിസ്റ്റ്. ഷാരൂഖിന് തൊട്ടുപിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. പരസ്യവരുമാനത്തിലും കളിയിലും ഉണ്ടാക്കിയ നേട്ടമാണ് മഹിയെ പട്ടികയില്‍ മുമ്പിലെത്തിച്ചിരിക്കുന്നത് എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

ഷാരൂഖ് ഖാനും ധോണിക്കും പിന്നില്‍ സല്മാന് ഖാന് പട്ടികയില്‍ മൂന്നാമനായുണ്ട്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു സല്മാന്. ധോണി കഴിഞ്ഞ തവണ മൂന്നാമതായിരുന്നു. കഴിഞ്ഞ വര്‍ഷം ആറാം സ്ഥാനത്തായിരുന്ന സച്ചിന് തെണ്ടുല്‍ക്കര്‍ കളി നിര്‍ത്തിയാലും സെലിബ്രിറ്റി പട്ടികയില്‍ നാലാമതായി ഇടിം പിടിച്ചിട്ടുണ്ട്. അഞ്ചാം സ്ഥാനത്ത് അമിതാഭ് ബച്ചന് കൂടിയെത്തുന്നതോടെ ടോപ് ഫൈവ് പൂര്‍ത്തിയാകുന്നു.
25 കാരനായ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് ആദ്യ പത്തിലുള്ള ശിശു. ഏഴാം സ്ഥാനത്താണ് കോലി. ആദ്യ പത്തിലെ ഏക സ്ത്രീ സാന്നിധ്യം ഒമ്പതാം സ്ഥാനത്തുള്ള ഗ്ലാമര്‍ ബേബ് കത്രീന കൈഫാണ്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ നിന്നും കരീന കപൂറും വീരേന്ദര്‍ സേവാഗും പുറത്തായി. പകരം രണ്‍ബീര്‍ കപൂറും ഹൃത്വിക് റോഷനും അകത്തെത്തി. പണവും പ്രശസ്തിയുമാണ് ഫോബ്സ് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications