കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ല; കശ്മീരില്‍ 6 മാസംകൂടി രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരില്‍ രാഷ്ട്രപതി ഭരമം നീട്ടുന്നതിനുള്ള പ്രമേയം ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇതോടൊപ്പം തന്നെ കശ്മീര്‍ സംവരണ ബില്ലും അമിത് ഷാ സഭയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്ത് ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ആലോചനയെന്നും അമിത് ഷാ പറഞ്ഞു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമല്ല ജമ്മു കശ്മീരില്‍ ഉള്ളത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ആലോചിക്കുന്നത്. അതുകൊണ്ട് നിലവിലെ രാഷ്ട്രപതി ഭരണം നീട്ടുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാര്‍ഗങ്ങളില്ലെന്നും അമിത് ഷാ പറഞ്ഞു.

<strong> പരാജയപ്പെട്ട ഭരണാധികാരിയാണ് താനെന്ന തിരിച്ചറിവ് പിണറായി വിജയന് സ്വയം ഉണ്ടാകണം; വിമര്‍ശനക്കുറിപ്പ്</strong> പരാജയപ്പെട്ട ഭരണാധികാരിയാണ് താനെന്ന തിരിച്ചറിവ് പിണറായി വിജയന് സ്വയം ഉണ്ടാകണം; വിമര്‍ശനക്കുറിപ്പ്

അമര്‍നാഥ് യാത്രയ്ക്കുശേഷമാണ് ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പുകള്‍ നടക്കുകയെന്നും അമിത് ഷാ അറിയിച്ചു. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ അക്രമ സംഭവങ്ങള്‍ ഒന്നുമുണ്ടായില്ലെന്നും അമിത് ഷാ സഭയെ അറിയിച്ചു. ജമ്മുകശ്മീര്‍ രാജ്യാന്തര അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പുവരുത്തുന്ന ഭേദഗതി ബില്ലാണ് അമിത് ഷാ സഭയില്‍ അവതരിപ്പിച്ചത്. നിയന്ത്രണ രേഖയിലോ, കശ്മീരിലെ ഇന്തോ-പാക് അതിര്‍ത്തി മേഖലയിലോ കഴിയുന്നവര്‍ക്ക് 3% സംവരണം നല്‍കുന്നതാണ് ബില്‍. 3.5 ലക്ഷം ആളുകള്‍ക്ക് ഇതിലൂടെ ഗുണം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 amitshah

അതേസമയം, കശ്മീരില്‍ രാഷ്ട്രപതി ഭരണം തുടരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. ജമ്മുകശ്മീരില്‍ ഉടന്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള കക്ഷികള്‍ ഉന്നയിച്ചു. ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് കശ്മീരിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനഹിതത്തിന് എതിരാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഷ്ട്രപതിഭരണം നീട്ടാനുള്ള പ്രമേയത്തെ സമാജ്‍വാദി പാര്‍ട്ടി അംഗം രാം ഗോപാല്‍ യാദവ് പിന്തുണച്ചത് ശ്രദ്ധേയമായി.

<strong> ട്രാഫിക് നിമയലംഘനങ്ങുടെ പിഴ കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ ; രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ 5000</strong> ട്രാഫിക് നിമയലംഘനങ്ങുടെ പിഴ കുത്തനെ ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ ; രജിസ്ട്രേഷന്‍ ഇല്ലെങ്കില്‍ 5000

English summary
shah seeks 6 month extension of president rule in Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X