കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അവർ' ആരാണെന്നും ഏതൊക്കെ രൂപത്തിൽ വരുമെന്നും അറിയുന്നവർക്കൊക്കെ അറിയാം! ഷഹബാസിന്റെ കുറിപ്പ്!

Google Oneindia Malayalam News

കോഴിക്കോട്: കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി ഉയര്‍ന്നിരിക്കുകയാണ്. പരിക്കേറ്റ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ശരീരത്തിന് പുറത്തേറ്റ മുറിവുകളേക്കാള്‍ കൂടുതലാണ് ആളുകളുടെ മനസ്സിലുണ്ടാക്കപ്പെട്ട മുറിവുകള്‍.

ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഷഹബാസ് അമൻ ഫേസ്ബുക്കിൽ പങ്ക് വെച്ച വികാരഭരിതമായ കുറിപ്പ് വൈറലാകുന്നു. കലാപത്തിൽ കൊല്ലപ്പെട്ട മൃതദേഹത്തിന് മുന്നിലിരുന്ന കരയുന്ന കുട്ടിയുടെ ചിത്രവും ഷഹബാസ് അമൻ പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് വായിക്കാം:

അതാണവർ! അത്‌ മാത്രമാണവർ!

അതാണവർ! അത്‌ മാത്രമാണവർ!

ഈ കുഞ്ഞ്മുത്തിന്റെ കണ്ണീർ മാത്രം ആണു ഒടുവിൽ ബാക്കിയാവുക! അവന്റെ ഉമ്മയുടെയും! നമുക്ക്‌ വേണം സമാധാനം... നമുക്ക്‌ വേണം സമാധാനം...നമുക്ക്‌ വേണം സമാധാനം. നമ്മൾ പറയുന്ന സ്നേഹത്തിന്റെ ഭാഷ അവർക്ക്‌ ഒരിക്കലും മനസ്സിലാവില്ല. നമ്മൾ പറയുന്ന ഒരു ന്യായവും അവർക്ക്‌ മനസ്സിലാവില്ല! അവരുടെ കണ്ണുകളെയും കാതുകളെയും ഹൃദയങ്ങളെയും അവർ മനപ്പൂർവ്വം അടച്ച്‌ വെച്ചിരിക്കുകയാണു! അതാണവർ! അത്‌ മാത്രമാണവർ!

ഇനി ഒരിക്കലും അറിയാൻ പോകുന്നില്ല!

ഇനി ഒരിക്കലും അറിയാൻ പോകുന്നില്ല!

വെറുക്കാനും കൊല്ലാനുമുള്ള ഒരു സ്വിച്ച്‌ ബട്ടൻ മാത്രം‌ ആണു ഓൺ മോഡിൽ ഉള്ളത്‌‌! 'അവർ' ആരാണെന്നും ഏതൊക്കെ രൂപത്തിൽ വരുമെന്നും അറിയുന്നവർക്കൊക്കെ അറിയാം! ഇപ്പോൾ അറിയാത്തവർ ഒന്നുകിൽ ഇനി ഒരിക്കലും അറിയാൻ പോകുന്നില്ല! അല്ലെങ്കിൽ ഒരിക്കലറിയാതിരിക്കാനും പോകുന്നില്ല!

നമുക്ക്‌ വേണം സമാധാനം

നമുക്ക്‌ വേണം സമാധാനം

നമുക്ക്‌ വേണം സമാധാനം... നമുക്ക്‌ വേണം സമാധാനം... നമുക്ക്‌ വേണം സമാധാനം.. യുദ്ധക്കളത്തിൽ മുന്നിൽ നിൽക്കുന്നവരേ... ഓരോ ചുവടും ശ്രദ്ധയോടെയും ക്ഷമയോടെയും വെക്കുക! ഓരോ നിമിഷത്തിലും ഈ കുഞ്ഞുമുത്തിന്റെ മുഖമോർക്കുക! ഓരോ വാക്കിലുമുണ്ട്‌ ചോരയും പൂവും! നിങ്ങൾ ആരോടാണു ഇതെല്ലാം പറയുന്നത്‌ എന്നോർക്കുക!

ഈ കുഞ്ഞിനെ കെട്ടിപ്പിടിക്കുക!

ഈ കുഞ്ഞിനെ കെട്ടിപ്പിടിക്കുക!

ആരോട് എങ്ങനെ ‌ പറഞ്ഞാലാണു കുറച്ചെങ്കിലും ഹൃദയത്തിലാവുക എന്ന് നന്നായ്‌ ചിന്തിക്കുക! നന്നായ്‌ ചിന്തിക്കുക! നമുക്ക്‌ വേണം സമാധാനം...നമുക്ക്‌ വേണം സമാധാനം...നമുക്ക്‌ വേണം സമാധാനം... ഈ കുഞ്ഞിനെ കെട്ടിപ്പിടിക്കുക! സമ്മിലൂനീ എന്ന് അക്കുഞ്ഞ്‌ കേഴുന്നതറിയുക! സമാധാനം! അവർ അത്‌ നമുക്ക്‌ തരില്ല! അവർ അത്‌ നമുക്ക്‌ തരില്ല! പോലീസ്‌ തരില്ല! കോടതി തരില്ല! ഭരണകൂടം തരില്ല!

എല്ലാം ഓർമ്മ വേണം!

എല്ലാം ഓർമ്മ വേണം!

സ്നേഹമുള്ളവർ തമ്മിൽത്തമ്മിൽ പകുത്തെടുക്കേണ്ട അപ്പവും പുതപ്പുമാണു സമാധാനം! അത്‌ മാത്രമാകുന്നു! അത്‌ മാത്രമാകുന്നു! ഓർമ്മ വേണം! എല്ലാം ഓർമ്മ വേണം!സബ്‌ യാദ്‌ രഖ്‌! ഇതളൂർന്ന് പോയതെങ്കിലും ഈ പൂവ്‌, പിഞ്ഞിപ്പോയതെങ്കിലും ഈ പുതപ്പ്‌ നമുക്കെല്ലാവർക്കും‌ തമ്മിൽ കൈമാറാം ! അവർ അസൂയയോടെ കാണട്ടെ! അവർ കാണട്ടെ!

ആ വെളിച്ചം നമ്മൾ കാണുക തന്നെ ചെയ്യും

ആ വെളിച്ചം നമ്മൾ കാണുക തന്നെ ചെയ്യും

നമുക്ക്‌ വേണം സ്നേഹം...നമുക്ക്‌ വേണം സമാധാനം...നമുക്ക്‌ വേണം സ്നേഹം..നമുക്ക്‌ വേണം സമാധാനം... സ്നേഹവും സമാധാനവുമല്ലാത്ത യാതൊന്നും ഇവിടെ നിലനിൽക്കാൻ പോകുന്നില്ല! സബ്‌ യാദ്‌ രഖ്‌! ഹം ദേഖേംഗെ! ഹം ദേഖേംഗെ! സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ആ വെളിച്ചം നമ്മൾ കാണുക തന്നെ ചെയ്യും!

English summary
Shahabaz Aman writes about Delhi violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X