ആദ്യം ഷഹീൻബാഗിൽ പ്രക്ഷോഭകർക്കൊപ്പം: ഇപ്പോൾ ബിജെപിയിൽ, രാഷ്ട്രീയത്തിൽ അങ്കം കുറിച്ചു, ആരാണയാൾ?
ദില്ലി: പൌരത്വ നിയമത്വ നിയമത്തിനെതിരായ ഷഹീൻബാഗ് സമരത്തിൽ പങ്കെടുത്ത സാമൂഹിക പ്രവർത്തകൻ ബിജെപിയിൽ ചേർന്നു. ഷഹ്സാദ് അലിയാണ് ദില്ലി ബിജെപി ഘടകം പ്രസിഡന്റ് ആദേശ് ഗുപ്ത, പാർട്ടി നേതാവ് ശ്യാം ജാജു എന്നിവരുടെ സാന്നിധ്യത്തിൽ തലസ്ഥാനത്ത് നടന്ന ചടങ്ങിൽ വെച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിക്കാർ തങ്ങളുടെ ശത്രുക്കളാണെന്ന ആരോപണം തെറ്റാണെന്ന ആരോപണം തെളിയിക്കുന്നതിന് വേണ്ടിയാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് അദേഹം എഎൻഐയോട് പ്രതികരിച്ചത്. പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകളിൽ ആശങ്കകളിൽ ഞങ്ങൾ അവർക്കൊപ്പം നിൽക്കുമെന്നും അലി കൂട്ടിച്ചേർത്തു.
അതേ സമയം എല്ലാ മുസ്ലിം സഹോദരങ്ങളെയും വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നതെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത പറഞ്ഞു. തങ്ങളോട് വിവേചനമില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെ നിരവധി മുസ്ലിങ്ങളാണ് പാർട്ടിലേക്ക് വരുന്നത്. മുത്തലാഖുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാടിന് പിന്നാലെ പാർട്ടിയിലേക്ക് വന്ന സ്ത്രീകളെ ഞാൻ അഭിനന്ദിക്കുന്നു' അദേഷ് ഗുപ്ത പറഞ്ഞു. പൌരത്വം തെളിയിക്കേണ്ടതായി വരില്ലെന്ന് എല്ലാം മുസ്ലിം വിഭാഗത്തിൽപ്പെട്ടവരും മനസ്സിലാക്കണമെന്ന് ബിജെപി നേതാവ് ശ്യാം ജാജുവും പറഞ്ഞു. ചി പാർട്ടിക്കാർ മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും ജാജു ആരോപിക്കുന്നു.

ദില്ലിയിലെ ഷഹീൻബാഗിൽ പൌരത്വ നിയമഭേദഗതിക്കും എൻആർസിക്കും എതിരെ പത്ത് സ്ത്രീകളുമായി ആരംഭിച്ച സമരമാണ് പിന്നീട് ഇതേ രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദിവസങ്ങൾക്കിടെ ആളിപ്പടർന്നത്. സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധി പേർ ഷഹീൻ ബാഗിലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. കൊറോണ വൈറസ് വ്യാപനത്തോടെയാണ് പിന്നീട് ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ ഇവിടെ നിന്ന് ഒഴിപ്പിക്കുന്നത്.












Click it and Unblock the Notifications