കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി തിരഞ്ഞെടുപ്പിന് ശേഷം ഷഹീന്‍ബാഗിനെ ജാലിയന്‍വാലാബാഗാക്കും: സര്‍ക്കാരിനെതിരെ ഒവൈസി!!

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗിലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് സംശയിക്കുന്നതായി എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസി. പൗരത്വ നിയമത്തിനെതിരായ സമരം 50 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഒവൈസിയുടെ പ്രതികരണം. ദില്ലി നിയമസഭാ തിരഞ്ഞടുപ്പിന് ശേഷം ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരെ സര്‍ക്കാര്‍ സേനയെ ഉപയോഗിച്ച് ഒഴിപ്പിച്ചേക്കുമോ എന്ന ചോദ്യത്തിനാണ് ഒവൈസി എഎന്‍ഐയോട് പ്രതികരിച്ചത്.

ബിജെപി വാദം പൊളിഞ്ഞു, ഷെഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത പ്രതിക്ക് ആംആദ്മിയുമായി ബന്ധവുമില്ലെന്ന് പിതാവ് ബിജെപി വാദം പൊളിഞ്ഞു, ഷെഹീന്‍ബാഗില്‍ വെടിയുതിര്‍ത്ത പ്രതിക്ക് ആംആദ്മിയുമായി ബന്ധവുമില്ലെന്ന് പിതാവ്

"ചിലപ്പോള്‍ അവരെ അവര്‍ വെടിവെച്ച് വീഴ്ത്തും. അവര്‍ ചിലപ്പോള്‍ ഷഹീന്‍ബാഗിനെ ജാലിയന്‍ വാലാബാഗ് ആക്കും. ഇതായിരിക്കും സംഭവിക്കുക." വെടിയുതിര്‍ക്കാനാണ് ബിജെപി മന്ത്രിയുടെ പ്രസ്താവന. ആരാണ് വര്‍ഗ്ഗീയവല്‍ക്കരണം നടത്തുന്നതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉറപ്പായും മറുപടി നല്‍കണം. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴും ഷഹീന്‍ബാഗ് സമരത്തില്‍ പിന്ന് പ്രതിഷേധക്കാര്‍ പിന്നോട്ട് പോകാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ്, കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ പ്രതിഷേധക്കാരെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. വിവാദ പ്രസ്താവനകളുടെ പേരില്‍ ഠാക്കൂറിനും ബിജെപി നേതാവ് പര്‍വേഷിനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ കടിഞ്ഞാണിടുകയും ചെയ്തിരുന്നു.

owaisi-157416

"2024ന് മുമ്പ് ദേശീയ ജനസംഖ്യാ രജിസ്റ്ററും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കില്ല എന്ന കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കണം. എന്തിനാണ് അവര്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വേണ്ടി 3900 കോടി ചെലവഴിക്കുന്നത്? ഞാനൊരു ചരിത്ര വിദ്യാര്‍ത്ഥിയായിരിക്കെ ഇത്തരത്തില്‍ ചിന്തിച്ചിട്ടുണ്ട്. ഹിറ്റ്ലര്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ട് തവണ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്. അതിന് ശേഷം ഹിറ്റ് ലര്‍ അവരെ ഗ്യാസ് ചേംബറിലേക്ക് തള്ളിയിട്ടു. നമ്മുടെ രാജ്യം അതേ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നത് കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല" ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ചും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചുമുള്ള ചോദ്യങ്ങളോടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

English summary
Shaheen Bagh may be turned into Jallianwala Bagh after Delhi polls: Asaduddin Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X