കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിരുദ്ധ സമരം വ്യാപിക്കുന്നു; മുംബൈയിലും വീട്ടമ്മമാര്‍ കുത്തിയിരിപ്പ് തുടങ്ങി, ഷഹീന്‍ബാഗ് മോഡല്‍

Google Oneindia Malayalam News

മുംബൈ: ദില്ലിയിലെ ഷഹീന്‍ബാഗില്‍ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിനെതിരെ ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തുവന്നിരിക്കെ, സമാനമായ സമരം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിന് പിന്നാലെ മുംബൈയിലും വീട്ടമ്മമാരും വിദ്യാര്‍ഥികളും സമരം തുടങ്ങി. തെക്കന്‍ മുംബൈയിലെ നാഗ്പാഡയില്‍ ഞായറാഴ്ച രാത്രി മുതലാണ് അനിശ്ചിത കാല സമരം ആരംഭിച്ചത്.

Mum

റിപബ്ലിക് ദിനം മുതല്‍ സമരം ആരംഭിക്കുന്നത് ഒരു സൂചനയാണെന്നു സമരക്കാര്‍ പറഞ്ഞു. ദില്ലിയിലെ ഷഹീന്‍ബാഗ് സമരമാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നും അവര്‍ വ്യക്തമാക്കി. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മോര്‍ലാന്റ് റോഡിലെ അറേബ്യന്‍ ഹോട്ടലിന് പുറത്താണ് സമരം തുടങ്ങിയിരിക്കുന്നത്.

പാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തിപാകിസ്താനില്‍ ഹിന്ദു യുവതിയെ കതിര്‍മണ്ഡപതില്‍ നിന്ന് 'തട്ടിക്കൊണ്ടുപോയി'; മതംമാറ്റി വിവാഹം നടത്തി

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളായ മദന്‍പുര, ജൂല മൈതാന്‍, അപ്രിപാഡ, മുംബൈ സെന്‍ട്രല്‍ എന്നിവിടങ്ങളിലുള്ള വീട്ടമ്മമാരും വിദ്യാര്‍ഥിനികളുമാണ് പ്രധാനമായും സമരത്തിന് മുന്നിലുള്ളത്. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അവര്‍ പിന്നോട്ടില്ലെന്ന് മറുപടി നല്‍കി.

രാജ്യത്തെ വിഭജിക്കുന്ന സിഎഎ, എന്‍ആര്‍സി പിന്‍വലിക്കണമെന്ന് സമരക്കാര്‍ വ്യക്തമാക്കുന്നു. ഹിന്ദു മുസ്ലിം ഐക്യവും സാഹോദര്യവും നിലനിര്‍ത്തണമെന്നാണ് അവരുടെ മുദ്രാവാക്യം. മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് നാഗ്പാഡ എസ്‌ഐ ശാലിനി ശര്‍മ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
We dont Have Time To Rest Says Pinarayi Vijayan | Oneindia Malayalam

സര്‍ക്കാര്‍ തോന്നിയ പോലെ പ്രവര്‍ത്തിക്കുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പ്രതിഷേധിക്കാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ സ്ത്രീകളെ പ്രതിഷേധിക്കാന്‍ അനുവദിക്കുന്നില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന നിയമ വിദ്യാര്‍ഥിനി ഫാത്തിമ ഖാന്‍ പറഞ്ഞു. വീട്ടുജോലിക്ക് പോകുന്ന റോസിന അസ്ലം അന്‍സാരിയും സമരത്തിന്റെ മുമ്പിലുണ്ട്. ജോലിക്ക് പോകുന്ന വീട്ടില്‍ നിന്ന് അവധി ചോദിച്ചാണ് അവര്‍ സമരത്തിന് എത്തിയിരിക്കുന്നത്.

English summary
Shaheen Bagh model protest: Women launch sit-in protest in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X