കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീൻബാഗ് പ്രതിഷേധം സമാധാനപരം: റോഡുകൾ അനാവശ്യമായി അടച്ചിട്ടെന്ന് പോലീസിനെതിരെ വജാഹത്ത് ഹബീബുള്ള!!

Google Oneindia Malayalam News

ദില്ലി: ഷഹീൻബാഗ് പ്രതിഷേധത്തിന്റെ പേരിൽ റോഡുകൾ അടച്ചിട്ടതിനെതിരെ മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ. പൌരത്വ നിയമഭേദഗതിക്കെതിരെ ഇപ്പോൾ ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധങ്ങൾ സമാധാനപരമാണ്. ദില്ലിയിലെ റോഡുകൾ അടച്ചിട്ടതിന് പ്രതിഷേധവുമായി ഒരു ബന്ധവുമില്ല. ദില്ലി പോലീസ് അനാവശ്യമായാണ് തലസ്ഥാനത്തെ റോഡുകൾ അടച്ചിട്ടതെന്നാണ് വജാഹത്ത് ഹബീബൂള്ള ചൂണ്ടിക്കാണിക്കുന്നത്.

ദില്ലിയിലെ തന്ത്രം മാറ്റില്ല... ബീഹാറില്‍ ഒരു പടി കടുപ്പിക്കാന്‍ അമിത് ഷാ, ഹിന്ദുത്വ ലോക്കലാവുന്നു!!ദില്ലിയിലെ തന്ത്രം മാറ്റില്ല... ബീഹാറില്‍ ഒരു പടി കടുപ്പിക്കാന്‍ അമിത് ഷാ, ഹിന്ദുത്വ ലോക്കലാവുന്നു!!

ഷഹീൻബാഗ് പ്രതിഷേധക്കാരുമായി ചർച്ച നടത്തുന്നതിന് സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സംഘത്തിനൊപ്പം ഫെബ്രുവരി 19നാണ് ഇദ്ദേഹം ഷഹീൻബാഗ് സന്ദർശിച്ചത്. ദില്ലിയിൽ വിവിധ റോഡുകൾ അടച്ചിട്ടതിന് ഷഹീൻബാഗ് സമരവുമായി ബന്ധമില്ലെന്നും പോലീസ് അനാവശ്യമായി റോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം ഒപ്പുവെച്ച സത്യവാങ്മൂലത്തിലാണ് ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറി പോലീസ് പ്രതിഷേധക്കാരുടെ മേൽ പഴിചാരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ കൂടിയായ അദ്ദേഹം തിങ്കളാഴ്ച സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.

shaheenbagh-15792

ഉത്തർപ്രദേശിൽ ഷഹീൻബാഗിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന റോഡുകൾ ബ്ലോക്ക് ചെയ്യുന്നതിന് ഉത്തരവാദികളായവരുടെ പേര് പോലീസിനോട് ചോദിക്കേണ്ടതുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നു. ഗതാഗതം നിയന്ത്രിക്കുന്നതിനായി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിന് പകരം പോലീസ് ഷഹീൻബാഗിലെ പ്രതിഷേധക്കാരെ കുറ്റപ്പെടുത്തുകയാണെന്നും വജാഹത്ത് ഹബീബുള്ള കുറ്റപ്പെടുത്തുന്നു. ഷഹീൻബാഗിൽ അടച്ചിട്ടിട്ടുള്ള റോഡുകളുടെ ഗൂഗിൾ മാപ്പും സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. ജിഡി ബിർള, ജാമിയ മിലിയ, ന്യൂ ഫ്രണ്ട്സ് കോളനി, മഹാറാണി ബാഗ്, സുഖ്ദേവ് വിഹാർ എന്നീ റോഡുകളാണ് പൌരത്വ നിയമത്തിനെതിരായ പ്രതിഷേധം ആരംഭിച്ചതോടെ അടച്ചിട്ടത്.

ഓഖ് ലയിലേക്കും ഓഖ് ലയിൽ നിന്നുമുള്ള വാഹനഗതാഗതം കല്ലുകൾ ഉപയോഗിച്ചാണ് അടച്ചിട്ടത്. ഗ്രേറ്റർ നോയ്ഡ എക്സ്പ്രസ് ഹൈവേയിൽ നോയിഡക്കും ഫരീദാബാദിനും ഇടയിലുള്ള റോഡ് ഉത്തർപ്രദേശ് പോലീസ് അടച്ചിടുകയായിരുന്നുവെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. അക്ഷർധാം ക്ഷേത്രത്തിൽ നിന്ന് കാളിന്ദി കുഞ്ജ്, ജെയ്റ്റ് പൂർ, മദൻപൂർ ഖാദർ, ഫരീബാദ് എന്നിവിടങ്ങളിലേക്കുള്ള റോഡുകളും അടച്ചിട്ട നിലയിലാണുള്ളത്.

ഷഹീൻ ബാഗ് പ്രതിഷേധക്കാർക്കെതിരായ ഹർജി പരിഗണിച്ചപ്പോഴാണ് മുതിർന്ന രണ്ട് അഭിഭാഷകരെ മധ്യസ്ഥതയ്ക്കായി നിയോഗിച്ചത്. ഷഹീൻബാഗ് പ്രതിഷേധക്കാർ റോഡ് ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്നാണ് ഹർജിക്കാരുടെ വാദം. പ്രതിഷേധക്കാർ മറ്റൊരു സ്ഥലം കണ്ടെത്തി പ്രതിഷേധം അങ്ങോട്ട് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ശനിയാഴ്ച നോയിഡയെയും കാളിന്ദി കുഞ്ജിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വൺവേ തുറന്നുനൽകിയിരുന്നു.

English summary
Shaheen Bagh protest peaceful, five roads shut unnecessarily: Wajahat Habibullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X