കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ ബാഗ് സമരത്തിന് പിന്നില്‍ ബിജെപി; ലക്ഷ്യം ഇതായിരുന്നു... ആരോപണവുമായി എഎപി

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പ്രതീകമായിരുന്നു ദില്ലിയിലെ ഷഹീന്‍ ബാഗില്‍ നടന്ന സമരം. ഷഹീന്‍ ബാഗ് മോഡല്‍ രാജ്യത്തിന്റെ വിവിധ ഗ്രാമങ്ങളില്‍ പിന്നീട് സമര രീതിയായി സ്വീകരിച്ചിരുന്നു. ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തിരുന്ന പ്രധാനപ്പെട്ട ചിലര്‍ കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ രാഷ്ട്രീയ ചര്‍ച്ച മാറുകയാണ്.

ദില്ലി തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി പ്രധാനമായും ചര്‍ച്ചയാക്കിയത് ഷഹീന്‍ബാഗ് സമരമായിരുന്നു. ഈ സമരത്തിന് പിന്നില്‍ ബിജെപി തന്നെയായിരുന്നു എന്നാണ് എഎപി ഇപ്പോള്‍ ആരോപിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 ബിജെപി തയ്യാറാക്കിയ തിരക്കഥ

ബിജെപി തയ്യാറാക്കിയ തിരക്കഥ

ഷഹീന്‍ബാഗ് സമരം മൊത്തത്തില്‍ ബിജെപി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് എഎപി ആരോപിച്ചു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വേണ്ടി ബിജെപി ഒരുക്കിയ നാടകമായിരുന്നു അതെന്നും എഎപി നേതാക്കള്‍ പറയുന്നു. സമരക്കാരിലെ പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നതാണ് എഎപി ചൂണ്ടിക്കാട്ടുന്നത്.

 അന്ന് ബിജെപി ശ്രമിച്ചത്

അന്ന് ബിജെപി ശ്രമിച്ചത്

ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തീര്‍ത്തും ഷഹീന്‍ബാഗുമായി ബന്ധപ്പെട്ടായിരുന്നു. ഈ സമരത്തില്‍ പങ്കെടുത്തവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. സമരം ചൂണ്ടിക്കാട്ടി നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിച്ചതെന്നും എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.

 എഎപിയും ബിജെപിയും

എഎപിയും ബിജെപിയും

എഎപി തിരഞ്ഞെടുപ്പ് പ്രചാരണമാക്കിയത് വിദ്യാഭ്യാസം, വികസനം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളായിരുന്നു. എന്നാല്‍ ബിജെപി ഇത്തരം കാര്യങ്ങളില്‍ തൊട്ടില്ല. പകരം അവര്‍ ഷഹീന്‍ബാഗിലെ സമരം മാത്രമാണ് പ്രചാരണ ആയുധമാക്കിയത്- സൗരഭ് ഭരദ്വാജ് ചൂണ്ടിക്കാട്ടുന്നു.

ഉന്നത നേതാക്കള്‍ അറിഞ്ഞു

ഉന്നത നേതാക്കള്‍ അറിഞ്ഞു

ഷഹീന്‍ബാഗ് സമരം മൊത്തം ആസൂത്രണം ചെയ്തത് ബിജെപിയാണ്. ബിജെപിയുടെ ഉന്നത നേതാക്കള്‍ അറിഞ്ഞാണ് ഓരോ നീക്കങ്ങളും നടന്നത്. ആര് സംസാരിക്കണം, ആരാണ് ആക്രമിക്കേണ്ടത്, തിരിച്ച് എന്ത് നടപടിയെടുക്കണം... എല്ലാം നേരത്തെ പദ്ധതിയിട്ടിരുന്നതാണെന്നും ഭരദ്വാജ് പറഞ്ഞു.

എന്ത് സന്ദേശമാണ് നല്‍കുന്നത്

എന്ത് സന്ദേശമാണ് നല്‍കുന്നത്

ഷഹീന്‍ബാഗില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്ന് മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു. ഇതിലൂടെ ബിജെപി എന്ത് സന്ദേശമാണ് നല്‍കുന്നത്. ഷഹീന്‍ ബാഗ് സമരം ചൂണ്ടിക്കാട്ടിയാണ് 18 ശതമാനത്തില്‍ നിന്ന് 38 ശതമാനമാക്കി ബിജെപി വോട്ട് ഉയര്‍ത്തിയത് എന്നും ഭരദ്വാജ് പറഞ്ഞു.

ബിജെപി വിഭാഗീയത സൃഷ്ടിച്ചു

ബിജെപി വിഭാഗീയത സൃഷ്ടിച്ചു

ഷഹീന്‍ബാഗ് സമരം ചൂണ്ടിക്കാട്ടി ബിജെപി വിഭാഗീയത സൃഷ്ടിച്ചു. ചില സീറ്റുകള്‍ നേടി. പിന്നീട് കലാപവും പദ്ധതിയിട്ടുവെന്നും ഭരദ്വാജ് ആരോപിച്ചു. അതേസമയം, ആശങ്ക തീര്‍ന്നുവെന്നും മുസ്ലിം സഹോദരങ്ങള്‍ ബിജെപിയോടൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചിരിക്കുന്നുവെന്നും കെജ്രിവാള്‍ ഭിന്നിപ്പിക്കല്‍ അവസാനിപ്പിക്കണമെന്നും ബിജെപി നേതാവ് മനോജ് തിവാരി പ്രതികരിച്ചു.

ബിജെപി മുസ്ലിങ്ങളുടെ ശത്രുവല്ല

ബിജെപി മുസ്ലിങ്ങളുടെ ശത്രുവല്ല

സാമൂഹിക പ്രവര്‍ത്തകരായ ഷെഹ്‌സാദ് അലി, ഡോ. മെഹ്‌റീന്‍, തബസ്സും ഹുസൈന്‍ തുടങ്ങിയവരാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഇവരെല്ലാം ഷഹീന്‍ ബാഗ് സമരത്തിലെ പങ്കെടുത്തവരായിരുന്നു. ബിജെപി ദില്ലി അധ്യക്ഷന്‍ ആദേഷ് ഗുപ്തയും ദേശീയ ഉപാധ്യക്ഷന്‍ ശ്യാം ജജുവും ഉള്‍പ്പൈടെയുള്ളവരാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപി മുസ്ലിങ്ങളുടെ ശത്രുവല്ല എന്ന് തെളിയിക്കാനാണ് ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് ഷെഹ്‌സാദ് അലി പ്രതികരിച്ചത്.

തമിഴ്‌നാടിന് മറ്റൊരു തലസ്ഥാനം കൂടി; ഡിഎംകെ നീക്കം പൊളിയുമോ? ആവശ്യവുമായി മന്ത്രിമാര്‍തമിഴ്‌നാടിന് മറ്റൊരു തലസ്ഥാനം കൂടി; ഡിഎംകെ നീക്കം പൊളിയുമോ? ആവശ്യവുമായി മന്ത്രിമാര്‍

English summary
Shaheen Bagh protest scripted by BJP Top Leaders: Alleged AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X