കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ 'ജനത കര്‍ഫ്യൂ' തള്ളി ഷഹീന്‍ ബാഗ് പ്രക്ഷോഭകര്‍; സമരത്തിന്റെ രീതി മാറ്റും

  • By Desk
Google Oneindia Malayalam News

ദില്ലി: ഞായറാഴ്ച ജനത കര്‍ഫ്യൂ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത് അന്നേ ദിവസം ആരും പുറത്തിറങ്ങരുത് എന്നാണ്. എന്നാല്‍ ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാസങ്ങളായി പ്രക്ഷോഭം നടത്തുന്ന വനിതകള്‍ മോദിയുടെ അഭ്യര്‍ഥന തള്ളി. ഞായറാഴ്ചയും സമരം തുടരുമെന്ന് അവര്‍ അറിയിച്ചു. പക്ഷേ സമരത്തിന്റെ രൂപത്തില്‍ അന്ന് ചെറിയ മാറ്റങ്ങളുണ്ടാകും.

നേരത്തെ ദില്ലി സര്‍ക്കാര്‍ വരുത്തിയ നിയന്ത്രണം പ്രക്ഷോഭകര്‍ പാലിക്കുന്നുണ്ട്. 50ല്‍ കൂടുതല്‍ പേര്‍ കൂടിച്ചേരരുതെന്നാണ് മുഖ്യമന്ത്രി കെജ്രിവാള്‍ ആവശ്യപ്പെട്ടത്. സമരം നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയ പ്രക്ഷോഭകര്‍, 20ല്‍ താഴെ പേരാണ് ഒരു സമയം സമര ഭൂമിയില്‍ ഇരിക്കുന്നതെന്ന് അറിയിച്ചു. ഞായറാഴ്ച മറ്റൊരു തരത്തില്‍ സമരം നടത്താനാണ് ഇവരുടെ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ...

മാറ്റം ഇങ്ങനെ

മാറ്റം ഇങ്ങനെ

സമര ഭൂമിയിലെ ഒരോ കൂടാരത്തിലും രണ്ട് പേര്‍ വീതം ഇരിക്കാനാണ് തീരുമാനം. കൂടുതല്‍ പേര്‍ അന്നേ ദിവസം ഒത്തുചേരില്ല. ഒരു മീറ്റര്‍ ദൂരത്തിലാകും എല്ലാവരും ഇരിക്കുക. രോഗം വരാതിരിക്കാനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും സമരക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേതാക്കളിലൊരാളായ റിസ്‌വാന പറയുന്നു.

ബുര്‍ഖ ധരിക്കുന്നു

ബുര്‍ഖ ധരിക്കുന്നു

എല്ലാവരും ബുര്‍ഖ ധരിക്കുന്നുണ്ട്. കൈകള്‍ ഇടക്കിടെ കഴുകും. ദിവസത്തില്‍ അഞ്ച് നേരം നമസ്‌കരിക്കുന്നവരാണ് ഞങ്ങള്‍. അഞ്ചു നേരവും കൈകാലുകളും മുഖവും കഴുകാറുണ്ടെന്നും റിസ്‌വാന പറഞ്ഞു. 70 വയസിന് മുകളിലുള്ള സ്ത്രീകളും പത്ത് വയസിന് താഴെയുള്ള കുട്ടികളും സമരത്തില്‍ ഇപ്പോഴില്ലെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മറ്റൊരു വനിത റിതു കുഷിക് അറിയിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് സംഘാടകരില്‍ ഒരാളായ തസീര്‍ അഹമ്മദ് പറഞ്ഞു.

പിന്നോട്ടില്ല

പിന്നോട്ടില്ല

കെജ്രിവാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ സമരം തുടരുമെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. എന്തുവന്നാലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ സമരഭൂമിയില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരക്കാരുടെ നേതാക്കളില്‍ ഒരാളായ അസ്മ ഖാത്തൂന്‍ പറഞ്ഞു.

മൂന്ന് മാസം പിന്നിട്ടു

മൂന്ന് മാസം പിന്നിട്ടു

കേന്ദ്രസര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും. മാസ്‌ക് ധരിച്ചാണ് വനിതകള്‍ സമരം തുടരുന്നത്. പൗരത്വ ഭേദഗതി നിമയത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗിലും ജാമിയ മില്ലിയയിലും സമരം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടു. ഡിസംബര്‍ 15നാണ് ഷഹീന്‍ ബാഗ് സമരം തുടങ്ങിയത്. പ്രധാനമായും സ്ത്രീകളാണ് സമര മുഖത്തുള്ളത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാന ചര്‍ച്ച ഷഹീന്‍ബാഗ് സമരമായിരുന്നു.

ഭയക്കുന്നത് സിഎഎയെ

ഭയക്കുന്നത് സിഎഎയെ

കൊറോണ വൈറസ് രോഗത്തെ തങ്ങള്‍ക്ക് ഭയമില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമമാണ് തങ്ങള്‍ക്ക് ഭയം. തങ്ങളുടെ പ്രിയപ്പെട്ടവരെ തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അകറ്റുമോ എന്നാണ് ഭയം. മതിയായ രേഖയില്ലെങ്കില്‍ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റും. ഭാര്യമാരെ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് അകറ്റും. ഇതാണ് പുതിയ നിയമത്തിന്റെ കാതല്‍ എന്നും സമരക്കാരെ അഭിസംബോധന ചെയ്ത് നേതാക്കളിലൊരാളായ നൂര്‍ജഹാന്‍ പറഞ്ഞു.

English summary
Shaheen Bagh protest to continue on Janata curfew Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X