കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ ബാഗിലെ പ്രതിഷേധം സിഎഎക്കെതിരെയല്ല, പ്രധാനമന്ത്രിക്കെതിരെയെന്ന് സുശീല്‍ മോദി

  • By Desk
Google Oneindia Malayalam News

പട്‌ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലിയില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിര വിവാദ പരാമര്‍ശവുമായി ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി രംഗത്ത്. ഷഹീന്‍ ബാഗിലെ സമരം സിഎഎക്കെതിരെ അല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെതിരെയാണെന്നും മോദി ആരോപിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ മോദി സര്‍ക്കാരെടുത്ത പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നും മോദി കൂട്ടിച്ചേര്‍ത്തു. പട്‌നയില്‍ ഗുരു രവി ദാസിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കവെയാണ് മോദിയുടെ പ്രതികരണം.


ദില്ലിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരം പൗരത്വ ഭേദഗതി നിയമത്തിനെതിരെ അല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് എതിരെയാണ്. ഒരു പ്രത്യേക സമുദായത്തില്‍ നിന്നുമുള്ളവരാണ് അവര്‍. കഴിഞ്ഞ 6 മാസത്തിനിടെ മോദി സര്‍ക്കാരെടുത്ത തീരുമാനങ്ങളോടുള്ള ദേഷ്യമാണ് ഇപ്പോഴത്തെ പ്രതിഷേധം. മുത്തലാഖ് അവസാനിപ്പിച്ചതും ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമാണ് ഇവരുടെ ദേഷ്യത്തിന് കാരണം. കൂടാതെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇതൊക്കെ അവരെ പ്രകോപിപ്പിച്ചു. ഇതായിരുന്നു മോദിയുടെ വാക്കുകള്‍.

Sushil Kumar Modi

രാജ്യത്തെ 'ചില ഘടകങ്ങള്‍' ദലിത്-മുസ്ലീം സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഹിന്ദു സമൂഹം തങ്ങളെ അവഗണിക്കുകയാണെന്ന് ഈ ആളുകള്‍ ദലിതരോട് പറയുന്നു. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ ഇത്തരം ശ്രമങ്ങള്‍ തുടരുന്നുണ്ട്. അത്തരം തെറ്റിദ്ധാരണകള്‍ തീര്‍ച്ചയായും പരാജയപ്പെടുത്തും. ഇന്ന് ബീഹാറില്‍ നടക്കുന്ന ഇടതുമുന്നണി റാലിയില്‍ പങ്കെടുക്കുന്നവരെ അവരുടെ വസ്ത്രങ്ങള്‍ ഉപയോഗിച്ച് തിരിച്ചറിയാന്‍ കഴിയും. ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരും ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ളവരാണ്. വസ്ത്രങ്ങള്‍ കൊണ്ട് അവരെ തിരിച്ചറിയാന്‍ കഴിയുമെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Shaheen Bagh Protesters Angry About PM Modi's Work: Sushil Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X