കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ: ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ അമിത് ഷായെ കാണും? കൂടിക്കാഴ്ച നിശ്ചയിച്ചില്ലെന്ന് മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിക്കാന്‍ സന്നദ്ധത അറിയിച്ച് ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍. ദില്ലിയിലെ ഷഹീന്‍ഹബാഗില്‍ സ്ത്രീകളും കുട്ടികളും നേതൃത്വം നല്‍കുന്ന സമരം ഡിസംബര്‍ 15 മുതലാണ് ആരംഭിക്കുന്നത്.

സുരേന്ദ്രനെ മലയാളികൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ജനകീയനും കേരളത്തിന്‍റെ സമരനായകനുമെന്ന് മുരളീധരന്‍സുരേന്ദ്രനെ മലയാളികൾ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ജനകീയനും കേരളത്തിന്‍റെ സമരനായകനുമെന്ന് മുരളീധരന്‍

പൗരത്വ നിയമം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കേണ്ടവര്‍ ഓഫീസില്‍ നിന്ന് സമയം ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് അമിത് ഷായുടെ പ്രതികരണം. മൂന്ന് ദിവസത്തിനുള്ളില്‍ സമയം അനുവദിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ വ്യാഴാഴ്ച നടന്ന ഒരു പരിപാടിക്കിടെയാണ് സംഭവം.

delhishaheenbagh

പൗരത്വ നിയമത്തില്‍ ചര്‍ച്ച നടത്താമെന്ന അമിത് ഷായുടെ നിര്‍ദേശം സ്വീകരിക്കുന്നതായും ഞായറാഴ്ച വൈകിട്ട് രണ്ട് മണിക്ക് കൂടിക്കാഴ്ചക്ക് തയ്യാറാണെന്നും ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. എന്നാല്‍ ഞങ്ങള്‍ അപ്പോയിന്റ്മെന്റ് എടുത്തിട്ടില്ല. ഞങ്ങളുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്നുള്ളത് അമിത് ഷായ്ക്ക് തീരുമാനിക്കാമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. എന്നാല്‍ അത്തരത്തിലൊരു കൂടിക്കാഴ്ച നാളത്തേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്18 റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ വിവിധ ആവശ്യങ്ങളുമായി ഷഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ അമിത് ഷായുടെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്നും ഇന്ത്യാടുഡേയും റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രാജ്യത്തെ മുഴുവനും അമിത് ഷാ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ‍ഞങ്ങള്‍ അദ്ദേഹത്തെ കാണാന്‍ പോകുകയാണ്. ഞങ്ങള്‍ക്ക് പ്രതിനിധി സംഘങ്ങളില്ല. പൗരത്വനിയമവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുള്ളവരെല്ലാം കൂടിക്കാഴ്ചയ്ക്കായി പോകുമെന്നും പ്രതിഷേധക്കാരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Shaheen Bagh Protesters meeting with Amits hah Home Ministry Says No Such Meeting Scheduled for Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X