കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ പ്രക്ഷോഭത്തില്‍ ട്വിസ്റ്റ്; അമിത് ഷായും ഷാഹീന്‍ ബാഗ് വനിതാ സമരക്കാരും തമ്മില്‍ ഞായറാഴ്ച ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം ഉടന്‍ അവസാനിക്കുമോ? സമരക്കാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ഷാഹീന്‍ബാഗിലെ വനിതാ സമരക്കാരുമായിട്ടാണ് അമിത് ഷാ ചര്‍ച്ച നടത്തുക. ആദ്യമായിട്ടാണ് സമരക്കാരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടക്കാന്‍ പോകുന്നത്.

Amit

ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കഴിഞ്ഞദിവസം അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഷാഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് സമയം ചോദിക്കാന്‍ തന്റെ ഓഫീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അമിത് ഷാ ദില്ലിയിലെ ഒരു പരിപാടിയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബര്‍ 15 മുതല്‍ രാപ്പകല്‍ സമരത്തിലാണ് തെക്കന്‍ ദില്ലിയിലെ ഷാഹീന്‍ബാഗിലെ സമരക്കാര്‍. സിഎഎ, നിര്‍ദിഷ്ട എന്‍ആര്‍സി എന്നിവ പിന്‍വലിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

ദില്ലിയിലെ ദുഃഖം മാറ്റാന്‍ കോണ്‍ഗ്രസിന് കിടിലന്‍ അവസരം; ഏപ്രിലില്‍ നേട്ടം, ബിജെപിക്ക് എണ്ണം കുറയുംദില്ലിയിലെ ദുഃഖം മാറ്റാന്‍ കോണ്‍ഗ്രസിന് കിടിലന്‍ അവസരം; ഏപ്രിലില്‍ നേട്ടം, ബിജെപിക്ക് എണ്ണം കുറയും

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയം ഷാഹീന്‍ബാഗ് സമരമായിരുന്നു. ഇവര്‍ക്കെതിരെ ബിജെപി കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. തിരഞ്ഞടുപ്പിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയിരിക്കുന്നത്. നിമയത്തിന്റെ മെറിറ്റ് അടിസ്ഥാനമാക്കിയാകും ചര്‍ച്ച എന്നാണ് അമിത് ഷാ പറയുന്നത്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഷാഹീന്‍ബാഗ്. ഇവിടെ നടക്കുന്ന സമരത്തില്‍ കൂടുതലും മുസ്ലിം സ്ത്രീകളും കുട്ടികളുമാണ് പങ്കെടുക്കുന്നത്. സമാധാനപരമായി സമരം നടത്താന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ ജാമിയ സമരത്തിനിടെ പോലീസ് സ്വീകരിച്ച നടപടികളെ പിന്തുണച്ചു. ബസ് കത്തിച്ചപ്പോഴാണ് പോലീസ് ഇടപെട്ടതെന്നും സമാധാനപരമായ സമരത്തില്‍ പോലീസ് ഇടപെട്ടിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

English summary
Shaheen Bagh protesters to meet Amit Shah on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X