• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെജ്രിവാളിന്റെ നിര്‍ദേശം തള്ളി ഷഹീന്‍ ബാഗ് സമരക്കാര്‍; കൂട്ടക്കൊല നടക്കുമ്പോള്‍ എവിടെയായിരുന്നു?

  • By Desk

ദില്ലി: കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ദില്ലിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കെജ്രിവാള്‍ സര്‍ക്കാര്‍. 50ലധികം പേര്‍ കൂട്ടംചേരാന്‍ പാടില്ലെന്നാണ് സര്‍ക്കാരിന്റെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാസങ്ങളായി സമരം നടക്കുന്ന ഷഹീന്‍ ബാഗില്‍ നൂറോളം വനിതകളാണുള്ളത്.

സര്‍ക്കാരിന്റെ നിര്‍ദേശം നടപ്പാക്കണമെങ്കില്‍ സമരം അവസാനിപ്പിക്കേണ്ടി വരും. എന്നാല്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഷഹീന്‍ ബാഗ് സമരക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്. തങ്ങള്‍ സമരഭൂമിയില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരക്കാരുടെ നേതാക്കളില്‍ ഒരാളായ അസ്മ ഖാത്തൂന്‍ പറഞ്ഞു. വിശദാംശങ്ങള്‍...

കെജ്രിവാള്‍ എവിടെയായിരുന്നു

കെജ്രിവാള്‍ എവിടെയായിരുന്നു

82കാരി ബില്‍ക്കീസും 75കാരി സര്‍വാണിയും സമരം അവസാനിപ്പിക്കില്ലെന്ന് തീര്‍ത്തുപറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരും. അവര്‍ തങ്ങളുടെ മക്കളെ കൊലപ്പെടുത്തി, അമ്മമാരെ കത്തിച്ചു. ദില്ലിയില്‍ മുസ്ലിങ്ങലെ കൊലപ്പെടുത്തുമ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രി കെജ്രിവാള്‍ എന്നും സര്‍വാണി ചോദിച്ചു. മാസ്‌ക് ധരിച്ചാണ് വനിതകള്‍ സമരം തുടരുന്നത്.

മൂന്ന് മാസം പിന്നിട്ടു

മൂന്ന് മാസം പിന്നിട്ടു

പൗരത്വ ഭേദഗതി നിമയത്തിനെതിരെ ദില്ലിയിലെ ഷഹീന്‍ ബാഗിലും ജാമിയ മില്ലിയയിലും സമരം തുടങ്ങിയിട്ട മൂന്ന് മാസം പിന്നിട്ടു. ഡിസംബര്‍ 15നാണ് ഷഹീന്‍ ബാഗ് സമരം തുടങ്ങിയത്. പ്രധാനമായും സ്ത്രീകളാണ് സമര മുഖത്തുള്ളത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ പ്രധാന ചര്‍ച്ച ഷഹീന്‍ബാഗ് സമരമായിരുന്നു. ബിജെപി ഈ വിഷയം വര്‍ഗീയമായി ഉപയോഗിച്ചപ്പോള്‍ കെജ്രിവാള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു.

രോഗത്തെ ഭയമില്ല, പക്ഷേ...

രോഗത്തെ ഭയമില്ല, പക്ഷേ...

കൊറോണ വൈറസ് രോഗത്തെ തങ്ങള്‍ക്ക് ഭയമില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമമാണ് തങ്ങള്‍ക്ക് ഭയം. തങ്ങളുടെ പ്രിയപ്പെട്ടവരെ തങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അകറ്റുമോ എന്നാണ് ഭയം. മതിയായ രേഖയില്ലെങ്കില്‍ കുട്ടികളെ രക്ഷിതാക്കളില്‍ നിന്ന് അകറ്റും. ഭാര്യമാരെ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് അകറ്റും. ഇതാണ് പുതിയ നിയമത്തിന്റെ കാതല്‍ എന്നും സമരക്കാരെ അഭിസംബോധന ചെയ്ത് നേതാക്കളിലൊരാളായ നൂര്‍ജഹാന്‍ പറഞ്ഞു.

കെജ്രിവാളിന്റെ നിര്‍ദേശം

കെജ്രിവാളിന്റെ നിര്‍ദേശം

എല്ലാ മത, സാമൂഹിക, സാംസ്‌കാരിക പരിപാടികളും ദില്ലിയില്‍ റദ്ദാക്കാന്‍ കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പരിപാടികളോ 50 ലധികം പേര്‍ ഒത്തുചേരുന്ന പ്രതിഷേധങ്ങളോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

കളക്ടര്‍മാര്‍ക്ക് നടപടിയെടുക്കാം

കളക്ടര്‍മാര്‍ക്ക് നടപടിയെടുക്കാം

എപ്പിഡമിക്‌സ് നിയമ പ്രകാരം സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ അംഗീകരിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശാ ക്ലബ്ബുകളും ജിം, സ്പാ എന്നിവയും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 114 പേര്‍ക്ക് കൊറോണ രോഗം ബാധിച്ചുവെന്നാണ് ഏറ്റവും ഒടുവിലെ വിവരം.

കൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

ഗള്‍ഫ് രാജ്യങ്ങളില്‍ വിചിത്ര നടപടികള്‍; തടവുകാര്‍ക്ക് മോചനം, സ്ഥാപനങ്ങള്‍ അടച്ചു; വിമാനം റദ്ദാക്കി

English summary
Shaheen Bagh protestes rejects Delhi ban orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X