കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ബാഗില്‍ വെടിവച്ചയാള്‍ ബിജെപിയില്‍ ചേര്‍ന്നു; ദേശീയ നേതാക്കള്‍ അറിഞ്ഞപ്പോള്‍ പുറത്താക്കി

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമ (സിഎഎ) ത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ പ്രതീകമായിരുന്നു ദില്ലിയിലെ ഷഹീന്‍ബാഗ്. ഇവിടെയുള്ള സമരക്കാര്‍ക്ക് നേരെ നടന്ന വെടിവയ്പ് വലിയ വാര്‍ത്തയായിരുന്നു. കപില്‍ ഗുര്‍ജര്‍ എന്ന യുവാവാണ് വെടിവച്ചത്. ഇയാളെ പോലീസ് അന്ന് പിടികൂടുകയും ചെയ്തു. കപില്‍ ഗുര്‍ജര്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. ഇന്ന് ആയാള്‍ ബിജെപിയില്‍ അംഗത്വമെടുത്തു. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയാണ് തന്നെ ആകര്‍ഷിച്ചതെന്ന് കപില്‍ ഗുര്‍ജര്‍ പറയുന്നു.

s

പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവച്ചയാള്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത ദേശീയ തലത്തില്‍ ചര്‍ച്ചയായി. ഇതോടെ ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇടപെട്ടു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വച്ചാണ് കപില്‍ ഗുര്‍ജര്‍ ബിജെപി അംഗത്വമെടുത്തത്. ഗാസിയാബാദ് ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം ചോദിച്ചു. കപില്‍ ഗുര്‍ജറിന്റെ പശ്ചാത്തലം അറിയില്ലായിരുന്നുവെന്നും ഇയാളെ പാര്‍ട്ടിയില്‍ എടുത്തത് തെറ്റായി പോയി എന്നും ജില്ലാ നേതൃത്വം മറുപടി നല്‍കി. തൊട്ടുപിന്നാലെയാണ് കപില്‍ ഗുര്‍ജറിനെ പുറത്താക്കി എന്ന് ബിജെപി അറിയച്ചത്.

അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...

Recommended Video

cmsvideo
Britain gave approval to oxford vaccine

കഴിഞ്ഞ ഫെബ്രുവരിയിലാണ് കപില്‍ ഗുര്‍ജര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിവച്ചത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഇന്ത്യാ രാജ്യത്ത് ഹിന്ദുക്കള്‍ മതി, മറ്റുള്ളവര്‍ വേണ്ട എന്ന് ആക്രോശിച്ചായിരുന്നു ഇയാള്‍ വെടിവച്ചത്.

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

English summary
Shaheen Bagh shooter Kapil Gurjar joins BJP; After Hours Party Expelled Him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X