മോദിയുടെ തല മൊട്ടയടിച്ച്, താടി വടിച്ച് മുഖത്ത് കരിതേക്കാന്‍ തയ്യാറാണോ..?!! 25 ലക്ഷം തരും ഷാഹി ഇമാം!!

  • Posted By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര
മോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ നിരവധി വിമര്‍ശനങ്ങളാണ് നാനാഭാഗത്ത് നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധിച്ച് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ പ്രധാനമന്ത്രിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരിക്കുകയാണ് കൊല്‍ക്കത്തയിലെ ഷാഹി ഇമാം.

മോദിയുടെ താടിയും തലമുടിയും വടിച്ച് മുഖത്ത് കരിതേച്ചാല്‍ 25 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നാണ് ഇമാം മൗലാന നുറൂര്‍ റഹ്മാന്‍ ബര്‍ഖതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇമാമിന്റെ ഫത്വക്കെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തിക്കഴിഞ്ഞു.

ഉണ്ടയില്ലാ വെടി

നോട്ട് നിരോധനമെന്ന ഉണ്ടയില്ലാ വെടിപൊട്ടിച്ച് പാവപ്പെട്ട ജനങ്ങളെ മോദി കബളിപ്പികയാണെന്നാണ് ഇമാമിന്റെ ആരോപണം. നോട്ട് നിരോധനത്തിന് ശേഷമുള്ള എല്ലാ ദിവസവും ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. മോദി പ്രധാനമന്ത്രിയായി തുടരണമെന്ന് രാജ്യത്തുള്ള ആരും ആഗ്രഹിക്കുന്നില്ലെന്നും ഷാഹി ഇമാം പറഞ്ഞു

അറസ്റ്റിന് ആവശ്യം

മോദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ഇമാമിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഇമാമിനെ അറസ്റ്റ് ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് ബിജെപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരായ ഫത്വ അപലപനീയമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

പ്രക്ഷോഭത്തിന് ബിജെപി

മമതാ ബാനര്‍ജിയുടെ അടുത്ത ആള്‍ കൂടിയായ ഇമാമിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലാണ് സംസ്ഥാന ബിജെപി. ഇത് ബംഗാളിലെ തൃണമൂലും ബിജെപിയും തമ്മിലുള്ള പ്രശ്‌നമല്ല, മറിച്ച് രാജ്യത്തെ പ്രധാനമന്ത്രിയെ ഒരു മതനേതാവ് അപമാനിച്ച വിഷയമാണെന്നാണ് ബിജെപിയുടെ നിലപാട്.

മോദിയുടെ താടി

മോദിയുടെ താടി നാട്ടുകാരെ മണ്ടന്മാരാക്കാനുള്ളതാണെന്നാണ് ഇമാം പരിഹസിച്ചത്. സാധാരണ മൗലാനമാരും സിഖ് ഗുരുക്കളും സ്വാമിമാരുമൊക്കെയാണ് താടി വെക്കാറുള്ളത്. എന്നാല്‍ മോദിയുടെ താടി രാജ്യത്തെ പറ്റിക്കാനുള്ളതാണെന്നാണ് ഇമാം കളിയാക്കിയത്. പ്രധാനമന്ത്രി വര്‍ഗീയവാദി ആണെന്നും ഇമാം ആരോപിച്ചു.

മമത പ്രധാനമന്ത്രിയാകണം

രാജ്യത്തെ ഇന്നത്തെ മതേതരത്വത്തിന്റെ മുഖം മമതാ ബാനര്‍ജിയാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു. മമത പ്രധാനമന്ത്രി ആകണമെന്നാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളൂും ആഗ്രഹിക്കുന്നതെന്നും ഇമാം പറഞ്ഞുവെച്ചു. നേരത്തെ മമതയ്‌ക്കെതിരെ പ്രസ്താവന നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷിനെതിരെ ഫത്വ പുറപ്പെടുവിച്ചും ഷാഹിം ഇമാം വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ സുറയും ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറവും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഇമാം വിവാദ പ്രസ്താവന നടത്തിയത്. തൃണമൂല്‍ എംപി ഇദ്രിസ് അലി അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു ഫത്വ.

English summary
Shahi Imam of Kolkata issued fatwa against Narendra Modi. BJP demands that he should be arrested.
Please Wait while comments are loading...