കോടികള്‍ വാരിക്കൂട്ടിയ ഷക്കീല ദാരിദ്ര്യത്തിലോ? ആയിരം രൂപ പോലും കൈയ്യിലില്ലത്രേ..
തെന്നിന്ത്യന്‍ താരം ഷക്കീലയ്ക്ക് ഇതെന്തുപ്പറ്റി..? പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന താരം ദാരിദ്ര്യത്തിലാണെന്ന് വെളിപ്പെടുത്തല്‍. ആയിരം രൂപ പോലും കൈയ്യില്‍ ഇല്ലെന്ന് വെളിപ്പെടുത്തലുമായി ഷക്കീല തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇരുപതു വര്‍ഷമായി സിനിമാ ലോകത്തുള്ള ഷക്കീല സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.
എന്നാല്‍, ഷക്കീല തന്റെ ജീവിതത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും തുറന്നടിച്ചിരിക്കുകയാണ്. താന്‍ സിനിമയില്‍ നിന്നും സമ്പാദിച്ചു കൂട്ടിയ പണമെല്ലാം വീട്ടുകാര്‍ തട്ടിയെടുത്തെന്നാണ് പറയുന്നത്. കുടുംബത്തിനു വേണ്ടി പണം ഉണ്ടാക്കാനുള്ള മെഷീനായിരുന്നുവെന്ന് ഷക്കീല പറയുന്നു. തന്റെ പേരിലുള്ള സ്വത്തു മുഴുവനും സഹോദരി തട്ടിയെടുത്തെന്നും താരം വെളിപ്പെടുത്തുന്നു.

ഷക്കീല ദാരിദ്ര്യത്തില്‍
സിനിമയില്‍ നിന്നു കിട്ടുന്ന പണമെല്ലാം സഹോദരി അടിച്ചു മാറ്റുകയാണ് പതിവ്. അമ്മയ്ക്ക് നല്കുന്ന ചെക്കുകളും സഹോദരിയാണ് കൈപ്പറ്റിയിരുന്നത്. ഇപ്പോള്‍ ആയിരം രൂപ പോലും കൈയ്യില്‍ നിന്നെടുക്കാന്‍ ഇല്ലെന്നാണ് ഷക്കീല പറയുന്നത്.

സഹോദരി പണക്കാരിയായി
താന്‍ സമ്പാദിച്ചു കൂട്ടുന്നതെല്ലാം സഹോദരി തട്ടിയെടുക്കുകയായിരുന്നു. അമ്മയ്ക്ക് നല്കുന്ന ചെക്കുകളും സഹോദരി സൂത്രത്തില്‍ അടിച്ചു മാറ്റും. തന്റെ പേരിലുള്ള സ്വത്തുകള്‍ മുഴുവന്‍ കുടുംബാംഗങ്ങള്‍ കൈക്കലാക്കിയെന്നും താരം പറയുന്നു. തന്റെ പണം കൊണ്ട് സഹോദരി പണക്കാരിയായപ്പോള് താന്‍ ദരിദ്രയായെന്നും താരം പറയുന്നു.

വീട്ടുകാര്‍ക്കിടയിലും താന്‍ മോശപ്പെട്ടവള്‍
അശ്ലീല സിനിമകളിലൂടെ പ്രശസ്തമായ തെന്നിന്ത്യന്‍ താരമാണ് ഷക്കീല. ഗ്ലാമറസ് വേഷങ്ങളിലൂടെ വന്നു ഷക്കീലയെ പ്രേക്ഷകര്‍ അശ്ലീല നടിയായിട്ട് മാത്രമേ കാണാറുള്ളൂ. വീട്ടുകാര്‍ക്കിടയിലും താന്‍ മോശപ്പെട്ടവളാണെന്നാണ് ഷക്കീല പറയുന്നത്. പണം മുഴുവന്‍ തട്ടിയെടുത്ത് ഇപ്പോള്‍ ആര്‍ക്കും തന്നെ വേണ്ടാതായെന്നും ഷക്കീല പറയുന്നു.

വാടക വീട്ടില്‍
ഇരുപതു വര്‍ഷക്കാലമായി സിനിമയില്‍ അഭിനയിച്ചിട്ടും ഷക്കീലയ്ക്ക് സ്വന്തമായി ഒരു വീടു പോലും ഇല്ലത്രേ. ഇപ്പോഴും വാടക വീട്ടിലാണ് താരത്തിന്റെ താമസം. വാടക കൊടുക്കാന്‍ പോലും പണം ഇല്ലാതായിരിക്കുന്നുവെന്നാണ് പറയുന്നത്.

കുടുംബത്തിന്റെ ഒരാഘോഷങ്ങളിലും ക്ഷണിക്കാറില്ല
കുടുംബത്ത് എന്തു വലിയ ആഘോഷം നടന്നാലും തന്നെ ക്ഷണിക്കില്ലെന്നും താരം പറയുന്നു. സഹോദരിയുടെ മകളുടെ വിവാഹത്തിനു പോലും ക്ഷണിച്ചില്ല. സഹോദരിയുടെ മകളെ തനിക്ക് ജീവനായിരുന്നു. എന്നാല്‍, താന്‍ കല്യാണത്തിന് വരാന്‍ പാടില്ലെന്നാണ് സഹോദരി പറഞ്ഞത്.

പണക്കാരിയാകാന്‍ ആഗ്രഹമില്ല
വലിയ പണക്കാരി ആകണമെന്ന ആഗ്രഹമൊന്നും തനിക്കില്ല. തെറ്റായ മാര്‍ഗത്തിലൂടെ ഇതുവരെ പണം ഉണ്ടാക്കിയിട്ടില്ലെന്നും ഷക്കീല പറയുന്നു.

സ്നേഹിക്കുന്ന ഒരാളെ കാത്തിരിക്കുന്നു
38കാരിയായ ഷക്കീലയ്ക്ക് ഒട്ടേറെ പ്രണയങ്ങളുണ്ടായിരുന്നു. ഒരോരുത്തരും പല കാര്യങ്ങളും പറഞ്ഞ് തന്നില്‍ നിന്നും വേര്‍പിരിഞ്ഞു. സ്നേഹമുള്ള ഒരാള്‍ കൂട്ടു വേണമെന്നാണ് ആഗ്രഹം. അതിനായി കാത്തിരിക്കുകയാണെന്നും ഷക്കീല പറയുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications