ബാലകോട്ട് മാതൃക ആക്രമണത്തിൽ ഭയന്ന് പാകിസ്താൻ; റഷ്യയുടെ പാന്റ്സിര്‍ മിസൈല്‍ വാങ്ങാൻ നീക്കം!!
ദില്ലി: ബാലകോട്ട് മാതൃകയിലുള്ള ആക്രമണങ്ങളെ ഭയന്ന് പാകിസ്താൻ. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇന്ത്യ ഇനിയും നടത്തിയേക്കാമെന്ന പേടിയിൽ റഷ്യയിൽ നിന്ന് ണിസൈലുകൾ വാങ്ങാൻ പാകിസ്താൻ തയ്യാറെടുക്കുന്നു. റഷ്യയുടെ പാന്റ്സിര്‍ മിസൈല്‍ സംവിധാനം വാങ്ങാനാകുമോ എന്നാണ് പാകിസ്താന് നോക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇതു വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ മോസ്കോയിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന് തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. റഡാര്‍ ഉപയോഗിച്ച് ലക്ഷ്യം നിര്‍ണയിച്ച് യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ഹോലികോപ്റ്റര്‍ എന്നിവയെ തകര്‍ക്കുന്ന മിസൈല്‍ സംവിധാനമാണ് പാന്റ്സിര്‍. താഴ്ന്നു പറക്കുന്ന ലക്ഷ്യങ്ങളെ പോലും പാന്റ്സിറിന് ആക്രമിക്കാൻ ശേഷിയുണ്ട്.

ഇന്ത്യയിലെ പ്രതിരോധ സഹായിയാണ് റഷ്യ. യുഎസ് അനുകൂല നയത്തില്‍ മാറ്റം വരുത്തിയാണ് പാകിസ്താൻ ഇപ്പോൾ റഷ്യയുമായി അടുക്കാന്‍ ശ്രമിക്കുന്നത്. റഷ്യയുമായി പ്രതിരോധ കരാര്‍ പാകിസ്താന് ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യക്ക് ദോഷം ചെയ്യുന്ന നിലപാടുകൾ എടുക്കില്ലെന്നാണ് റഷ്യ അറിയിച്ചിരുന്നത്.
ചൈനയിൽ നിന്നും 600 ടാങ്കുകൾ വാങ്ങാനും പാകിസ്താൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. പറന്ന് നിരീക്ഷണം നടത്താനും ആക്രമണം നടത്താനും സാധിക്കുന്ന ആളില്ലാ യുദ്ധവിമാനങ്ങളായ സി.എച്ച്-4, സി.എച്ച്-5 എന്നിവ ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങുമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ കരസേനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ നിര്‍മിത ടി-90 ടാങ്കുകള്‍ കൂടി വാങ്ങാന്‍ പാകിസ്താന് പദ്ധതിയിടുന്നുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications