കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകോട്ട് മാതൃക ആക്രമണത്തിൽ ഭയന്ന് പാകിസ്താൻ; റഷ്യയുടെ പാന്റ്‌സിര്‍ മിസൈല്‍ വാങ്ങാൻ നീക്കം!!

Google Oneindia Malayalam News

ദില്ലി: ബാലകോട്ട് മാതൃകയിലുള്ള ആക്രമണങ്ങളെ ഭയന്ന് പാകിസ്താൻ. ഇത്തരത്തിലുള്ള ആക്രമണങ്ങൾ ഇന്ത്യ ഇനിയും നടത്തിയേക്കാമെന്ന പേടിയിൽ റഷ്യയിൽ നിന്ന് ണിസൈലുകൾ വാങ്ങാൻ പാകിസ്താൻ തയ്യാറെടുക്കുന്നു. റഷ്യയുടെ പാന്റ്‌സിര്‍ മിസൈല്‍ സംവിധാനം വാങ്ങാനാകുമോ എന്നാണ് പാകിസ്താന്‍ നോക്കുന്നതെന്നാണ് റിപ്പോർട്ട്.

<strong>മുസ്ലിം ലീഗുകാരനല്ല, താന്‍ സിപിഎം അനുഭാവിയെന്ന് ഫായിസ്, കള്ളവോട്ട് ചെയ്തിട്ടില്ല</strong>മുസ്ലിം ലീഗുകാരനല്ല, താന്‍ സിപിഎം അനുഭാവിയെന്ന് ഫായിസ്, കള്ളവോട്ട് ചെയ്തിട്ടില്ല

ഇതു വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ മോസ്‌കോയിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ പാകിസ്താന്‍ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. റഡാര്‍ ഉപയോഗിച്ച് ലക്ഷ്യം നിര്‍ണയിച്ച് യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ഹോലികോപ്റ്റര്‍ എന്നിവയെ തകര്‍ക്കുന്ന മിസൈല്‍ സംവിധാനമാണ് പാന്റ്‌സിര്‍. താഴ്ന്നു പറക്കുന്ന ലക്ഷ്യങ്ങളെ പോലും പാന്റ്സിറിന് ആക്രമിക്കാൻ ശേഷിയുണ്ട്.

Pantsir

ഇന്ത്യയിലെ പ്രതിരോധ സഹായിയാണ് റഷ്യ. യുഎസ് അനുകൂല നയത്തില്‍ മാറ്റം വരുത്തിയാണ് പാകിസ്താൻ ഇപ്പോൾ റഷ്യയുമായി അടുക്കാന്‍ ശ്രമിക്കുന്നത്. റഷ്യയുമായി പ്രതിരോധ കരാര്‍ പാകിസ്താന്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യക്ക് ദോഷം ചെയ്യുന്ന നിലപാടുകൾ എടുക്കില്ലെന്നാണ് റഷ്യ അറിയിച്ചിരുന്നത്.

ചൈനയിൽ നിന്നും 600 ടാങ്കുകൾ വാങ്ങാനും പാകിസ്താൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. പറന്ന് നിരീക്ഷണം നടത്താനും ആക്രമണം നടത്താനും സാധിക്കുന്ന ആളില്ലാ യുദ്ധവിമാനങ്ങളായ സി.എച്ച്-4, സി.എച്ച്-5 എന്നിവ ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങുമെന്നും സൂചനകളുണ്ട്. ഇന്ത്യന്‍ കരസേനയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ നിര്‍മിത ടി-90 ടാങ്കുകള്‍ കൂടി വാങ്ങാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.

English summary
Shaken By Indian Air Strikes On Balakot, Pakistan Decides To Buy Russian Anti-Aircraft Missile System
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X