കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശകുന്തളാ ദേവി ഇല്ലാത്ത ആദ്യത്തെ ജന്മദിനം

  • By Aswathi
Google Oneindia Malayalam News

അക്കങ്ങള്‍ പോലും അത്ഭുതത്തോടെ നോക്കിയ ശകുന്തള ദേവിയെ ഓര്‍ക്കാത്തവരുണ്ടോ. കണക്കിന്റെ കളികളെ ഉള്ളംകയ്യില്‍ കൊണ്ട് നടന്ന് മനുഷ്യകമ്പ്യൂട്ടറെന്ന വിശേഷണം സ്വന്തമാക്കിയ ആ ഇന്ത്യന്‍ പ്രതിഭയ്ക്ക് നവംബര്‍ നാലിന് ജന്മദിനമാണ്. ശകുന്തളാ ദേവി ഇല്ലാത്ത ആദ്യത്തെ ജന്മദിനം.

201 അക്കമുള്ള ഒരു സംഖ്യയുടെ റൂട്ട് കാണാന്‍ കമ്പ്യൂട്ടറിന് വേണ്ടി വന്നത് 62 സെക്കന്റാണ്. 50 സെക്കന്റ് കൊണ്ട് അതേ സംഖ്യയുടെ റൂട്ട് ശകുന്തളാദേവി മനക്കണക്ക് കൂട്ടി പറഞ്ഞു. പിതാവിനൊപ്പം ചീട്ടിലെ വിദ്യകള്‍ കണക്കുകൂട്ടി അക്കങ്ങളെ കൂട്ടുകാരാക്കിയ ശകുന്തള ദേവി ഒരു വിദ്യാലയത്തിലും പോയി അക്കാദമിക് യോഗ്യത കൈവരിച്ചിട്ടില്ലെന്ന് കൂടെ ഓര്‍ക്കണം.

1939 നവംബര്‍ നാലിന് കര്‍ണാടകയിലെ ബംഗലൂരുവിലാണ് ശകുന്തളാ ദേവിയുടെ ജനനം. മൂന്നാം വയസ്സുമുതല്‍ ഗണിതശാസ്ത്രത്തിലുള്ള പാടവം പ്രകടമായി. ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.

1980ല്‍ ലണ്ടനിലെ ഇംബീരിയല്‍ കോളേജില്‍ വച്ച് കമ്പ്യൂട്ടര്‍ നിര്‍ദ്ദേശിച്ച രണ്ട് 13 അക്ക സംഖ്യകളുടെ ഗുണനഫലം മനക്കണക്കിലൂടെ ഗുണിച്ച് നല്‍കാന്‍ ശകുന്തളാ ദേവിക്ക് വേണ്ടി വന്നത് വെറും 28 സെക്കന്റുകള്‍ മാത്രമാണ്. 1995ല്‍ ഗിന്നസ്സില്‍ ബുക്കിലെ ഇറുപത്തിയാറാം പേജില്‍ ഈ അത്ഭുതം എഴുതിച്ചേര്‍ത്തു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് ശകുന്തളാ ദേവി ലോകത്തോട് വിടപറഞ്ഞു

ശകുന്തളാ ദേവി

ശകുന്തളാ ദേവി

മനുഷ്യ കമ്പ്യൂട്ടര്‍ എന്ന് വിശേഷണമുള്ള ഇന്ത്യന്‍ വനിത

ജനനം

ജനനം

1939 നവംബര്‍ നാലിന് കര്‍ണാടകയിലെ ബംഗലൂരുവില്‍ ജനനം

രക്ഷിതാക്കള്‍

രക്ഷിതാക്കള്‍

നാനാക്ക് ചന്ദ് ഝേഡിയുടെയും ദേവകിയുടെയും മകളായി ശകുന്തളാ ദേവി ജനിച്ചു.

ചീട്ടിലെ തന്ത്രം

ചീട്ടിലെ തന്ത്രം

പിതാവിനൊപ്പം ചീട്ടിലെ മാന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിച്ച ശകുന്തളാദേവിയുടെ ഗണിതശാസ്ത്രപാടവം മൂന്നാം വയസ്സില്‍ തന്നെ പ്രകടമായി.

കുട്ടിക്കാലം മുതല്‍

കുട്ടിക്കാലം മുതല്‍

ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്‌നാട്ടിലെ അണ്ണാമല സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു.

ക്യൂബ് റൂട്ട് മത്സരം

ക്യൂബ് റൂട്ട് മത്സരം

1977ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്. 201 അക്ക സംഖ്യയുടെ 23ാം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി.

ഇംബീരിയല്‍ കോളേജിലെ അത്ഭുതം

ഇംബീരിയല്‍ കോളേജിലെ അത്ഭുതം

1980ല്‍ ലണ്ടനിലെ ഇംബീരിയല്‍ കോളേജില്‍ വച്ച് കമ്പ്യൂട്ടര്‍ നല്‍കിയ രണ്ട് 13 അക്ക സംഖ്യകളുടെ ഗുണനഫലം ഇരുപത്തിയെട്ടു സെക്കന്റുകള്‍ക്കൊണ്ട് മനക്കണക്ക് കൂട്ടി ശകുന്തള ദേവി പറഞ്ഞു

ഗിന്നസ്ബുക്ക്

ഗിന്നസ്ബുക്ക്

ഇംബീരിയല്‍ കോളേജിലെ അത്ഭുതം 1995ല്‍ ഗിന്നസ്സില്‍ ബുക്കിലെ ഇറുപത്തിയാറാം പേജില്‍ എഴുതിച്ചേര്‍ത്തു.

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

എവേക്കന്‍ ദ ജീനിയസ്സ് ഇന്‍ യുവര്‍ വേള്‍ഡ്, ബുക്ക് ഓഫ് നമ്പേഴ്‌സ്, ഇന്‍ ദ വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്, പെര്‍ഫക്ട് മര്‍ഡര്‍, ആസ്‌ട്രോളജി ഫോര്‍ യു, ഫിഗറിങ്: ദ ജോയ് ഓഫ് നമ്പേഴ്‌സ്, സൂപ്പര്‍ മെമ്മറി: ഇറ്റ് കേന്‍ ബി യുവേഴ്‌സ് ആന്‍ഡ്, മാത്തബിലിറ്റി : എവേക്കന്‍ ദ മാത്ത് ജീനിയസ്സ് ഇന്‍ യുവര്‍ ചൈല്‍ഡ്, 'വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്', പസില്‍സ് ടു പസില്‍സ് യു, മോര്‍ പസില്‍സ് ടു പസില്‍സ് യു എന്നീ പുസ്തകങ്ങളും ശകുന്തളാ ദേവിയുടെ സംഭവനകളാണ്.

മരണം

മരണം

2013 ഏപ്രില്‍ 21ന് ഹൃദയാഘാതത്തെ തുടര്‍ന്ന് എണ്‍പത്തി മൂന്നാം വയസ്സില്‍ ശകുന്തളാ ദേവി അന്തരിച്ചു

English summary
Google is celebrating the 84th birth anniversary of mathematical genius Shakuntala Devi, nicknamed 'human computer' for her ability to make complex mental calculations, with a doodle on its India home page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X