കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗജിഹാദ് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ ശംഭുലാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകും

Google Oneindia Malayalam News

Recommended Video

cmsvideo
ലവ് ജിഹാദ് ആരോപിച്ച് യുവാവിനെ ചുട്ടുകൊന്നവൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി!

ലൗ ജിഹാദാരോപിച്ച് മുസ്ലിം യുവാവിനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി ചുട്ടുകരിച്ച കേസിലെ പ്രതി ശംഭുലാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ബംഗാള്‍ സ്വദേശിയായ അഫ്‌റസൂല്‍ ഘാന്‍ എന്നയാളെ ശംഭുലാല്‍ കൊലപ്പെടുത്തിയത്.

കൊലപാതക്കേസില്‍ അറസ്റ്റിലായെങ്കിലും ശംഭുലാലിന്റെ അക്കൗണ്ടിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ എത്തിക്കൊണ്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശംഭുലാല്‍ മത്സരിക്കുന്നെന്ന വാര്‍ത്ത പുറത്തുവരുന്നത്.

കഴിഞ്ഞ ഡിസംബര്‍ ആറിന്

കഴിഞ്ഞ ഡിസംബര്‍ ആറിന്

കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്ന അഫ്‌റുസല്‍ ഖാനെ ശംഭുലാല്‍ മഴുവിന് വെട്ടി ചുട്ടു കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ രാജ്സാമന്തില്‍ വെച്ചാണ് മുഹമ്മദ് അഫ്രാസുലിനെ ശംഭുലാല്‍ റീഗര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ലൗ ജിഹാദ് ആരോപിച്ചാണ് ഇയാള്‍ അഫ്‌റസൂല്‍ ഖാനെ ചുട്ടെരിച്ച് കൊന്നത്.

പോലീസ് വ്യക്തമാക്കിയത്

പോലീസ് വ്യക്തമാക്കിയത്

ശംഭുലാല്‍ അഫ്‌റസൂലിനെ ചുട്ടെരിക്കുന്നത് പതിനഞ്ച്കാരനായ മരുമകന്‍ ആണ് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്. ഇയാളുടെ നിര്‍ബന്ധപ്രകാരമായിരുന്നു കുട്ടി വീഡിയോ പിടിച്ചതും പ്രചരിപ്പിചതും. എന്നാല്‍ ഒരു യുവതിയുമായി ശംഭുലാലിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ ജയിലിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

ഇതിനിടേയാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ശംഭുലാല്‍ മത്സരിക്കുമെന്ന വിവരം പുറത്തുവരുന്നത്. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുക. ന്യൂസ് 18 ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമ്മതം

സമ്മതം

ശംഭുലാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന നേതാവായ അമിത ജനിയ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേന ആഗ്രയില്‍ നിന്ന് ശംഭുലാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജയിലിനുള്ളില്‍ വെച്ചുതന്നെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച സ്ഥാനാര്‍ത്ഥി

മികച്ച സ്ഥാനാര്‍ത്ഥി

ആഗ്രയില്‍ ശംഭുലാലിനേക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥിയെ ഞങ്ങളുടെ പാര്‍ട്ടിക്ക് കിട്ടാനില്ല. സ്ഥാനാര്‍ത്ഥിത്വം സംഭന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും ശംഭുലാലുമായി അടുത്ത ബന്ധമാണുള്ളതെന്നും ജനി വ്യക്തമാക്കി.

ഒരു കുറ്റബോധവുമില്ല

ഒരു കുറ്റബോധവുമില്ല

കൊലപാതകത്തില്‍ തനിക്ക് ഒരു കുറ്റബോധമില്ലെന്നും തന്റെ ജീവന് ജയിലില്‍ വധ ഭീഷണിയുണ്ടെന്നും ജയില്‍ നിന്ന് റെക്കോഡ് ചെയ്ത് പുറത്തുവിട്ട വീഡിയോയില്‍ ഇയാള്‍ വ്യക്തമാക്കിയിരുന്നു. തല മൂടിയ നിലയില്‍ മറ്റൊരു പേപ്പറില്‍ നോക്കി വായിക്കുന്നതായാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

ജീവന് ഭീഷണി

ജീവന് ഭീഷണി

വളരെ സുരക്ഷിതമായി ജയിലില്‍ തന്നെയാണ് താന്‍ ഉള്ളത്. എന്നാല്‍ ജീവന് ഭീഷണിയുണ്ട്. കഴിഞ്ഞ ദിവസം ബ്രാഹ്മണനാണെന്ന് പറഞ്ഞ് തന്റെ പ്രവൃത്തിയെ വാഴ്ത്തി സഹതടവുകാരനായ ഒരാള്‍ തന്നെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ അയാള്‍ മുസ്ലീമാണെന്ന് പിന്നീട് തനിക്ക് മനസിലായെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ പറയുന്നു

ജയിലിലെ സുരക്ഷാ വീഴ്ച

ജയിലിലെ സുരക്ഷാ വീഴ്ച

അതേസമയം ശംഭുലാലിന്റെ വീഡിയോ പുറത്തെത്തിയതോടെ ജയിലിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച കാര്യത്തില്‍ അന്വേഷണം നടത്താന്‍ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ ഉത്തരവിട്ടിരുന്നു.

ഇസ്ലാം വിരുദ്ധത

ഇസ്ലാം വിരുദ്ധത

ഇസ്ലാം വിരുദ്ധത വളര്‍ത്തുക ഇസ്ലാം വിരുദ്ധത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ശംഭുലാല്‍ ലൗ ജിഹാദ്, ഹിന്ദു സഹോദരി എന്നൊക്കെ വീഡിയോയില്‍ പറഞ്ഞതെന്നും ഒരു ബാങ്ക് മാനേജര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കാനും ശംഭുലാല്‍ ശ്രമിച്ചുവെന്നും പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു,

English summary
Shambhulal Regar, Who Hacked Muslim Man on Camera, May Contest Lok Sabha Polls From Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X