Get Updates
Get notified of breaking news, exclusive insights, and must-see stories!

'നിന്നെ കോടതിയിൽ വെച്ച് കണ്ടോളാം'.. പിണക്കം മറന്നെത്തിയ ഹസിനെ പറപ്പിച്ച് മുഹമ്മദ് ഷമി!

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഒത്തുകളി ഉള്‍പ്പെടെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഒത്തുകളിയില്‍ ഷമിക്ക് ബിസിസിഐ ക്ലീന്‍ ചിററ് നല്‍കി. അതിനിടെ വാഹനാപകടത്തില്‍ പരിക്ക് പറ്റി ഷമി ആശുപത്രിവാസത്തിലുമായി.

പിണക്കം മാറ്റിവെച്ച് ഷമിയെ കാണാന്‍ ഹസിന്‍ പോയെങ്കിലും നാണം കെട്ട് മടങ്ങാനായിരുന്നു വിധി. തന്നെ കുരുക്കിയ ഭാര്യയുടെ മുഖത്ത് നോക്കാന്‍ പോലും ഷമി തയ്യാറായില്ല. അതുമാത്രമല്ല ഹസിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുന്നു ഷമി.

നിന്നെ കോടതിയില്‍ കണ്ടോളാം

നിന്നെ കോടതിയില്‍ കണ്ടോളാം

ഡെറാഡൂണില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷമി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. താരത്തിന്റെ തലയ്ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ഷമിക്ക് അപകടം പറ്റിയെന്ന വാര്‍ത്തകള്‍ ഡെറാഡൂണ്‍ പോലീസ് തള്ളിക്കളഞ്ഞിരുന്നു. അതെന്തായാലും ഷമിയെ കാണാന്‍ ഭാര്യ ഹസിന്‍ ജഹാന്‍ ആശുപത്രിയിലെത്തി. എന്നാല്‍ ഹസിനെ കാണാന്‍ ഷമി കൂട്ടാക്കിയില്ല.മകളോട് ഒപ്പമാണ് ഹസിനെത്തിയത്. മകളോട് സംസാരിച്ച ഷമി ഹസിനെ പരിഗണിച്ചതേ ഇല്ല. നിന്നെ കോടതിയില്‍ കണ്ടോളാം എന്ന് ഹസിന് നേര്‍ക്ക് ഭീഷണി മുഴക്കുക മാത്രമാണ് ഷമി ചെയ്തത്.

 തീർത്തും നിസ്സഹായ

തീർത്തും നിസ്സഹായ

ആശുപത്രിയില്‍ നിന്നും പുറത്ത് എത്തിയ ശേഷം ഹസിന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ആശുപത്രിയിലേക്ക് വരുന്നതിന് മുന്‍പ് ഷമിയെ ഫോണില്‍ ബന്ധപ്പെടാന്‍ ഹസിന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഷമി ഫോണെടുക്കാന്‍ തയ്യാറായില്ലെന്ന് ഹസിന്‍ പറയുന്നു. അപകടത്തിന് ശേഷം ഷമിയെ ഏത് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് എന്ന് പറയാന്‍ കുടുംബാംഗങ്ങള്‍ തയ്യാറായില്ലെന്നും താന്‍ തീര്‍ത്തും നിസ്സഹായാവസ്ഥയില്‍ ആയിരുന്നുവെന്നും ഹസിന്‍ പറയുകയുണ്ടായി. ഷമിക്ക് അപകടം പറ്റിയത് തന്നെ വല്ലാതെ വിഷമിപ്പിക്കുകയുണ്ടായി.

കേസും അപകടവും വേറെ

കേസും അപകടവും വേറെ

ഷമിക്കെതിരെ താന്‍ നല്‍കിയ കേസും ഈ സംഭവവും തമ്മില്‍ കൂട്ടിക്കലര്‍ത്തേണ്ട ആവശ്യമില്ലെന്നും ഹസിന്‍ പ്രതികരിച്ചു. ഷമിക്ക് അപകടമുണ്ടാകണം എന്ന് താനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ഷമി തന്റെ ഭര്‍ത്താവ് തന്നെയാണെന്നും ഇപ്പോഴും ഷമിയോട് സ്‌നേഹമുണ്ടെന്നും ഹസിന്‍ പറയുന്നു. ഷമിയെ കാണുന്നതിന് മുന്‍പ് ഹസിന്‍ ജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇവ. ഷമിക്കും ഹസിനും ഇടയിലെ മഞ്ഞുരുകലിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടുവെങ്കിലും ഷമിയുടെ പ്രതികരണം വ്യക്തമാക്കുന്നത് പ്രശ്‌നപരിഹാരമായിട്ടില്ല എന്ന് തന്നെയാണ്.

ഇനിയും പലതും കാണാം

ഇനിയും പലതും കാണാം

ഷമിക്കെതിരെ അവിഹിത ബന്ധവും ഒത്തുകളിയും ഉള്‍പ്പെടെ ഉള്ള ആരോപണമാണ് ഹസിന്‍ ഉന്നയിച്ചിരിക്കുന്നത്. ഷമിയുടെ വീട്ടില്‍ താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതായും ഹസിന്‍ പരാതിപ്പെട്ടിരുന്നു. ഷമിയുടെ സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന് പോലും ഹസിന്‍ ആരോപിക്കുകയുണ്ടായി. ഹസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കും ബന്ധുക്കള്‍ക്കുമെതിരെ കൊല്‍ക്കത്ത പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ ബിസിസിഐയുടെ ക്ലീന്‍ചിറ്റ് ലഭിച്ചത് ഷമിക്ക് ആശ്വാസമായി. ഷമി-ഹസിന്‍ ജഹാന്‍ പോരില്‍ ഇനിയും പലതും നടക്കാനുണ്ട് എന്ന് തന്നെയാണ് കരുതേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+