Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ ഷമ്മി തിലകനെ കളിയാക്കാന്‍ കോലംവച്ച മാളിന്‍റെ നിര്‍മ്മാണങ്ങള്‍ പൊളിയ്ക്കാന്‍ ഉത്തരവ്

കൊല്ലം: നടന്‍ ഷമ്മി തിലകന്‍ നല്‍കിയ ഹര്‍ജിയില്‍ കൊല്ലത്തെ പ്രമുഖ ഷോപ്പിംഗ് മാളിന്റെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കാന്‍ ഹൈക്കോടതി ഉത്തരവ്. കൊല്ലം മണീസ് ഷോപ്പിംഗ് മാളിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. നിര്‍മ്മാണങ്ങള്‍ മൂന്ന് മാസത്തിനകം പൊളിച്ച് മാറ്റണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത് .

ഷോപ്പിംഗ് മാളില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ നീക്കാന്‍ നഗരസഭയും തദ്ദേശ സ്വയംഭരണ ട്രിബ്യൂണലും ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊളിയ്ക്കാന്‍ കാലതാമസം എടുത്തതിനാലാണ് ഹര്‍ജിക്കാരനായ ഷമ്മി തിലകന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് .

shammi-thilakan

10200 സ്‌ക്വയര്‍ ഫീറ്റിലെ അനധികൃത നിര്‍മാണങ്ങള്‍ മൂന്ന് മാസത്തിനകം പൊളിച്ച് നീക്കാനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. ഷോപ്പിംഗ് മാളിലെ നിയമലംഘനങ്ങള്‍ അവസാനിയ്ക്കുംവരെ പോരാട്ടം തുടരുമെന്നും ഷമ്മി തിലകന്‍ പറയുന്നു. ഷോപ്പിംഗ് മാളിന് തൊട്ടടുത്താണ് താരത്തിന്റെ വാട്. മാളിനെതിരെ ശബ്ദമലിനീകരണത്തിനും, വീടിന് അഭിമുഖമായി കോലം വച്ച് അധിക്ഷേപിയ്ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചും ഷമ്മി തിലകന്‍ പരാതികള്‍ നല്‍കിയിട്ടുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+