ഷാന്‍ ജോണ്‍സന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്...
ചെന്നൈ/തൃശൂര്‍: സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകള്‍ ഷാന്‍ ജോണ്‍സന്റെ മരണവാര്‍ത്ത ഏറെ ദു:ഖിപ്പിയ്ക്കുന്നതായിരുന്നു. 29-ാം വയസ്സില്‍ ഷാനിന്റെ അപ്രതീക്ഷിത മരണം പലരിലും സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു.
എന്നാല്‍ അത്തരം സംശയങ്ങള്‍ക്കൊന്നും യാതാെരു അടിസ്ഥാനവും ഇല്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിയ്ക്കുന്നത്. ഷാനിന്റേത് സ്വാഭാവിക മരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഫെബ്രുവരി അഞ്ചിനാണ് ഷാന്‍ ജോണ്‍സനെ ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അപ്രതീക്ഷിത മരണം
തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഷാന്‍ ജോണ്‍സന്റെ മരണവാര്‍ത്ത എത്തുന്നത്.വെറും 29 വയസ്സായിരുന്നു ഷാന്‍ ജോണ്‍സന്റെ പ്രായം.

മരണകാരണം?
ഷാന്‍ ജോണ്‍സന്റെ മരണകാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പടര്‍ന്നിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ എന്തെങ്കിലും പ്രതികരിയ്ക്കാനാവൂ എന്നായിരുന്നു പോലീസ് പറഞ്ഞത്.

സ്വാഭാവിക മരണം
ഷാനിന്റേത് സ്വാഭാവിക മരണം ആണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയിട്ടില്ല.

അപസ്മാരം?
അപസ്മാരമാകാം മരണകാരണം എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഇപ്പോഴും സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മോര്‍ച്ചറിയില്‍ വച്ച് പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.

നെല്ലോട്ടുകരയില്‍
തൃശൂര്‍ നെല്ലോട്ടുകരയിലെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. നൂറ് കണക്കിനാളുകളാണ് ഷാനിനെ അവസാനമായി കാണാന്‍ എത്തിയത്.

ദുരന്ത ജീവിതം
സംഗീത സംവിധായകന്‍ ജോണ്‍സന്റെ കുടുംബം വലിയ ദുരന്തങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിയ്ക്കുന്നത്. നാല് വര്‍ഷം മുമ്പ് ജോണ്‍സണ്‍ മാഷ് അന്തരിച്ചു. പിന്നീട് മകന്‍ വാഹനാപകടത്തില്‍ മരിച്ചു. ഇപ്പോഴിതാ മകളും...

അച്ഛന്റെ വഴിയേ
അച്ഛന്റെ വഴിയില്‍ തന്നെ ആയിരുന്നു മകള്‍ ഷാനും സഞ്ചരിച്ചിരുന്നത്. സംഗീത സംവിധായികയായും ഗായികയായും സിനിമ രംഗത്ത് തിളങ്ങി. ഇടയ്ക്ക് ഗാനരചയിതാവിന്റെ കുപ്പായവും അണിഞ്ഞു.












Click it and Unblock the Notifications