കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ന്‍ വിവാദത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍;ആദ്യ പ്രതികരണം, ഇനി സംഘടനകള്‍ക്ക് നിലപാട് എടുക്കേണ്ടി വരും

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Mohanlal coming directly to solve shane nigam banned issue | Oneindia Malayalam

കൊച്ചി: നടന്‍ ഷെയ്ന്‍ വിവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് സിനിമാ സംഘടനകള്‍. ഉടന്‍ തന്നെ അജ്മീരിലുള്ള ഷെയിനോട് കൊച്ചിയില്‍ എത്താന്‍ താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഷെയിനുമായി സംഘടന ചര്‍ച്ച നടത്തുമെന്നാണ് വിവരം. നേരത്തേ തന്നെ ഷെയ്ന്‍ വിഷയത്തില്‍ അനുകൂല നിലപാടായിരുന്നു സംഘടന സ്വീകരിച്ചിരുന്നത്.

അതേസമയം വിവാദത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താരസംഘടനയുടെ പ്രസിഡന്‍റ് കൂടിയായി മോഹന്‍ലാല്‍. പ്രശ്ന പരിഹാരത്തിന് അമ്മ നീക്കം ശക്തമാക്കിയ പിന്നാലെയാണ് മോഹന്‍ ലാലിന്‍റെ പ്രതികരണം. വിശദാംശങ്ങളിലേക്ക്

ഷെയിനുമായി ചര്‍ച്ച

ഷെയിനുമായി ചര്‍ച്ച

വിവാദങ്ങളുടെ പശ്ചാത്തില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് അജ്മീരില്‍ തുടരുകയായിരുന്നു ഷെയ്നിനോട് ഉടന്‍ തന്നെ കൊച്ചിയില്‍ എത്താന്‍ താരസംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഷെയിനിന്‍റെ അമ്മ സുനിലയോട് ഇത് സംബന്ധിച്ച് സംഘടനാ ഭാരവാഹികള്‍ സംസാരിച്ചിട്ടുണ്ട്.
നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും മുന്‍പ് ഷെയിനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് താരസംഘടനയുടെ നിലപാട്.

മോഹന്‍ലാലിന്‍റെ നിലപാട്

മോഹന്‍ലാലിന്‍റെ നിലപാട്

ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെങ്കിലും വിലക്കിയ നടപടി ഉള്‍ക്കൊള്ളാനാകാത്തത് ആണെന്നായിരുന്നു താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്സിക്യൂട്ടീവ് അംഗങ്ങളാ ബാബുരാജ്, സെക്രട്ടറി ഇളവേള ബാബു എന്നിവര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ നിലപാടില്‍ അമ്മയുടെ പ്രസിഡന്‍റായ മോഹന്‍ലാലും വിയോജിപ്പ് പ്രകടിപ്പിച്ചതായി എക്സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സംസാരിച്ച് സുനില

സംസാരിച്ച് സുനില

ഷെയ്നിന്‍റെ അമ്മ സുനില ഹബീബ് മോഹന്‍ലാലിനെ ബന്ധപ്പെട്ടെന്നും വിഷയം പൂര്‍ണമായും ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നതാണ് വിഷയത്തില്‍ ഏറ്റവും സന്തോഷകരമായ കാര്യം എന്നായിരുന്നു ഷെയിനിന്‍റെ അമ്മ പറഞ്ഞത്. അതേസമയം വിവാദം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല.

പ്രതികരിക്കാതെ

പ്രതികരിക്കാതെ

ഇന്നലെ പൊള്ളാച്ചിയില്‍ വെച്ചായിരുന്നു ഷെയന്‍ വിഷയത്തില്‍ മീഡിയ വണ്‍ ചാനല്‍ മോഹന്‍ലാലിന്‍റെ പ്രതികരണം തേടിയത്. പൊള്ളാച്ചിയില്‍ സംവിധായകന്‍ സിദ്ധിഖിന്‍റെ പുതിയ ചിത്രമായ ബിഗ് ബ്രദറിന്‍റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. പ്രതികരണം തേടിയ ചാനല്‍ മാധ്യമപ്രവര്‍ത്തകനെ തള്ളി മാറ്റി മോഹന്‍ലാല്‍ കാറില്‍ കയറി പോയി.

സ്നേഹത്തോടെ പരിഹരിക്കും

സ്നേഹത്തോടെ പരിഹരിക്കും

എന്നാല്‍ വൈകീട്ടോടെ താരസംഘടന സമവായ ചര്‍ച്ചകള്‍ സജീവമാക്കിയതോടെ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ലാല്‍. വിഷയത്തില്‍ സ്നേഹത്തോടെ പരിഹാരം കാണുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മനോരമയോടായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

വീണ്ടും ചര്‍ച്ച

വീണ്ടും ചര്‍ച്ച

വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും. എല്ലാവരുമായും സംസാരിക്കും. സംഘടനകള്‍ക്ക് വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ എടുക്കേണ്ടി വരും. പ്രശ്നം പരിഹരിക്കുന്നത് വരെ ചര്‍ച്ച തുടരണമെന്ന് സംഘടന ഭാരവാഹികളോട് പറഞ്ഞിട്ടുണ്ട്. അതിലൂടെ മാത്രമേ വിവാദം അവസാനിപ്പിക്കാനാകൂവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത്

അതേസമയം വിഷയത്തില്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട് സാങ്കേതിക സംഘടനയായ ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് അയച്ചു. താരസംഘടനയായ അമ്മയും നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് അയച്ചിരുന്നു. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്നാണ് ഫെഫ്കയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സംവിധായകരും രംഗത്ത്

സംവിധായകരും രംഗത്ത്

ഫെഫ്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ട് നേരത്തേ വെയില്‍, കുര്‍ബാനി സിനിമകളുടെ സംവിധായകരായ ശരത് മേനോന്‍, ജിയോ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടില്ലേങ്കില്‍ തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകര്‍ കത്തയച്ചത്.

ഉപേക്ഷിക്കരുത്

ഉപേക്ഷിക്കരുത്

ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ വിലക്ക് പ്രഖ്യാപിക്കും മുന്‍പായിരുന്നു സംവിധായകര്‍ കത്ത് നല്‍കിയത്. വെയില്‍,കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മറ്റ് സിനിമകളില്‍ ഷെയ്നിനെ സഹകരിപ്പിക്കാവൂ എന്നായിരുന്നു സംവിധായകരുടെ ആവശ്യം. എന്നാല്‍ ഈ രണ്ട് സിനിമകളും ഉപേക്ഷിക്കുകയാണെന്ന് കാണിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു.

7 കോടി നല്‍കണമെന്ന്

7 കോടി നല്‍കണമെന്ന്

സിനിമകളുടെ നഷ്ടം ഷെയ്ന്‍ നിഗം നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. 7 കോടി രൂപ നഷ്ടപരിഹാരം ഷെയ്ന്‍ നിഗം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു. അതേസമയം ഷെയ്ന്‍ നിഗം പ്രശ്നത്തില്‍ ആരും സമവായ ചര്‍ച്ചകള്‍ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

ഒത്തുതീര്‍പ്പ് ആവാം

ഒത്തുതീര്‍പ്പ് ആവാം

സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഇടപെടുമെന്ന് റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ ആരും സംഘടനയെ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് സംഘടന പ്രസിഡന്‍റ് എം രഞ്ജിത്ത് പറഞ്ഞു. അതേസമയം ഒത്തുതീര്‍പ്പ് ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് സംഘടനയും മുന്നോട്ട് വെച്ചിരിക്കുന്നത്.

ആശങ്ക

ആശങ്ക

വിഷയം വവാദമായപ്പോള്‍ തന്നെ താരസംഘടന ഉള്‍പ്പെടെ ഇടപ്പെട്ട് പരിഹരിച്ചിട്ടും ഷെയ്ന്‍ നിസഹരകരണം തുടര്‍ന്നതാണ് വിലക്കിലേക്ക് നീങ്ങിയതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇനിയും ഷെയ്ന്‍ നിസഹകരണം തുടരുമോയെന്ന ആശങ്കയും ഇവര്‍ പങ്കുവെയ്ക്കുന്നുണ്ട്.

സിനിമകളില്‍ ഷെയിന്‍ അഭിനയിക്കും; പക്ഷേ, ഇതാണ് കണ്ടീഷന്‍, അമ്മ സുനില പറയുന്നുസിനിമകളില്‍ ഷെയിന്‍ അഭിനയിക്കും; പക്ഷേ, ഇതാണ് കണ്ടീഷന്‍, അമ്മ സുനില പറയുന്നു

അജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗംഅജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗം

സിനിമക്ക് ദോഷം ചെയ്തത് കാരവാന്‍ സംസ്കാരം; ലഹരി ഉപയോഗം പണ്ടും ഉണ്ട്, തുറന്നടിച്ച് കമല്‍സിനിമക്ക് ദോഷം ചെയ്തത് കാരവാന്‍ സംസ്കാരം; ലഹരി ഉപയോഗം പണ്ടും ഉണ്ട്, തുറന്നടിച്ച് കമല്‍

English summary
Shane Nigam; This is what Mohanlal says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X