കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനെ സാക്ഷി നിര്‍ത്തി പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

ബിഷ്കേക്: ഷാങ്ഹായി ഉച്ചകോടിയില്‍ പാകിസ്താനെതിരെ രൂക്ഷവിമര്‍ശനുവമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ അന്താരാഷ്ട്ര സമൂഹം ഒറ്റപ്പെടുത്തണം. ഭീകരവാദ മുക്ത സമൂഹത്തിന് വേണ്ടി രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണമെന്നും കിര്‍ഗിസ്ഥാനിലെ ബിഷ്കേകില്‍ നടക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

പാകിസ്താന്‍റെ പേരെടുത്ത് പറയാതെ, ഇമ്രാന്‍ഖാന്‍റെ സാന്നിധ്യത്തിലായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുകയും പണം അനുവദിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഭീകരവാദത്തിന്‍റെ ഉത്തരവാദികളായി കാണണം. ഭീകരവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

pak-

ഷാങ്ഹായി ഉച്ചകോടിയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിലും സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും ഇന്ത്യപ്രതിജ്ഞാ ബന്ധമാണെന്നും അംഗരാജ്യങ്ങള്‍ക്കിടയിലെ വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും നരേന്ദ്രമോദി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.

<strong> മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യംരൂപീകരിച്ചു: ആരോപണവുമായി ആംആദ്മി</strong> മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യംരൂപീകരിച്ചു: ആരോപണവുമായി ആംആദ്മി

അതേസമയം, കശ്മീര്‍ വിഷയത്തിലടക്കം രാജ്യന്തര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന നിലപാടുകമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവന്നെങ്കിലും ചര്‍ച്ചക്ക് മോദി തയ്യാറായില്ല. ഇമ്രാന്‍ ഖാനുമായി ഹസ്തദാനത്തിന് പോലും മോദി നടത്താതിരുന്നതും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസം കിര്‍ഗിസ്ഥാന്‍ പ്രസിഡന്‍റ് നല്‍കിയ അത്താഴ വിരുന്നിലും മോദി ഇമ്രാന്‍ ഖാനെ അവഗണിച്ചിരുന്നു.

<strong>പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു, ആയുധങ്ങള്‍ പിടിച്ചെടുത്തു</strong>പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു, ആയുധങ്ങള്‍ പിടിച്ചെടുത്തു

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചർച്ചയിലൂടെ തീർക്കാൻ തയ്യാറെന്ന് റഷ്യൻ വാർത്താ ഏജൻസിയായ സ്പുട്നിക്കിനോടായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിഷയം മാത്രമാണിതെന്നായിരുന്നു ഇന്നലെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമായി നടന്ന കൂടിക്കാഴ്ച്ചയില്‍ മോദി പറഞ്ഞു.

English summary
Shanghai summit: narendra modi slam pakisthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X