നൂറ്റാണ്ടുകള്‍ക്കു നീണ്ട നിയന്ത്രണം മാറ്റി:സ്ത്രീകള്‍ക്ക് ശനി ക്ഷേത്രത്തില്‍ പ്രവേശിക്കാം,ഒരു കാര്യം
മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം. മഹാരാഷ്ട്രയിലെ ശനി ഷ്ഗ്നാപൂര്‍ ക്ഷേത്രത്തിലെ നിയന്ത്രണമാണ് ഒരു ദിവസത്തേക്ക് മാറ്റിയത്. ഇതേ സമയം സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തിന് പ്രോത്സാഹിപ്പിക്കകയോ തടയുകയോ ചെയ്യില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള നവവല്‍സര ദിനമായ ഗുഡി പാഡ്വ ദിവസങ്ങളില്‍ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ഈ ഏപ്രില്‍ മാസം ആദ്യവാരത്തില്‍ വനിതാ പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ സംഘം ശനി ഷിഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രദേശ വാസികള്‍ തടഞ്ഞിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു.
ക്ഷേത്ര പ്രവേശനത്തിന് ലിംഗ വിവേചനം പാടില്ലെന്ന് കാണിച്ച് ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഹാര്‍ജിയെ തുടര്‍ന്നുണ്ടായ ഉത്തരവിനെ തുടര്‍ന്നാണ് ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ചത്. ഇതേ സമയം ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പുരുഷന്‍മാരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഇന്നു രാവിലെയാണ് ഇവര്‍ക്ക് പ്രവേശനം അനുവദിച്ചത്.












Click it and Unblock the Notifications