എന്‍സിഇആര്‍ടി പാഠ്യപദ്ധതി പരിഷ്‌കരണം: സുധാ മൂര്‍ത്തിയും, ശങ്കര്‍ മഹാദേവനും പാനലില്‍
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പാഠ്യപദ്ധതിപരിഷ്‌കരണ കമ്മിറ്റിയില്‍ ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ സുധാ മൂര്‍ത്തിയും, സംഗീതജ്ഞന്‍ ശങ്കര്‍ മഹാദേവനും, അടക്കം 19 പേരെ ഉള്‍പ്പെടുത്തി. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സഞ്ജീവ് സന്യാല്‍ അടക്കമുള്ളര്‍ പട്ടികയിലുണ്ട്. പുതിയ പാഠ്യപദ്ധതി പ്രകാരം പാഠപുസ്‌കതങ്ങള്‍ പരിഷ്‌കരിക്കുന്നതിനാണ് ഈ സമിതിയെ നിയമിച്ചത്.
എന്‍എസ്ടിസി എന്ന ഈ സമിതിക്ക് എന്‍ഐഇപിഎ ചാന്‍സലര്‍ എംസി പന്താണ് നേതൃത്വം നല്‍കുക. മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയാണ് സമിതിയുടെ ചുമതല. അധ്യാപകരെ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങിന് തയ്യാറാക്കി നല്‍കുന്നതും സമിതിയുടെ ചുമതലയാണ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിത പ്രൊഫസര്‍ മഞ്ജുള്‍ ഭാര്‍ഗവാണ് സമിതിയുടെ സഹ അധ്യക്ഷന്‍.

ബാഡ്മിന്റണ്‍ താരം യു വിമല്‍ കുമാര്‍, സെന്റര്‍ ഫോര്‍ പോളിസി സ്റ്റഡീസ് ചെയര്‍മാന്‍ എംഡി ശ്രീനിവാസ്, ഭാരതീയ ഭാഷാ സമിതി ചെയര്‍പേഴ്‌സണ്‍ ചാമു കൃഷ്ണ ശാസ്ത്രി എന്നിവരാണ് സമിതിയിലുള്ള മറ്റ് അംഗങ്ങള്‍. കെ കസ്തൂരിരംഗന്‍ സ്റ്റിയറിങ്ങ് കമ്മിറ്റി തയ്യാറാക്കി ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ നയവുമായി ഈ പാഠ്യപദ്ധതിയെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് കമ്മിറ്റി നടത്തുക.
എന്‍സിആര്‍ഇടി പാഠപുസ്തകങ്ങളില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും, അനുബന്ധഭാഗങ്ങളും ഉള്‍പ്പടെ നിരവധി പാഠഭാഗങ്ങള്‍ നീക്കം ചെയ്ത നടപടി നേരത്തെ വലിയ വിവാദമായിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വലിയ പകയോടെ എല്ലാം വെള്ള പൂശുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
മനപ്പൂര്‍വമായ തീരുമാനം കൊണ്ടല്ല പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്ന് എന്‍സിഇആര്‍ടി വിശദീകരിച്ചിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തുമെന്നും അവര്‍ അറിയിച്ചിരുന്നു. വിദഗ്ധര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്നാണ് എന്‍സിഇആര്‍ടി പറഞ്ഞത്.












Click it and Unblock the Notifications